App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന സന്ദർഭങ്ങളിൽ നെഗറ്റീവ് പ്രവർത്തിക്ക് ഉദാഹരണം ഏതെല്ലാം ?

  1. ഒരാൾ കിണറ്റിൽ നിന്ന് കയർ ഉപയോഗിച്ച് ഒരു ബക്കറ്റ് വെള്ളം മുകളിലേക്ക് വലിച്ചെടുക്കുമ്പോൾ (കപ്പിയില്ലാതെ) ചെയ്യുന്ന പ്രവൃത്തി
  2. കിണറ്റിൽ നിന്ന് കയർ ഉപയോഗിച്ച് ഒരു ബക്കറ്റ് വെള്ളം മുകളിലേക്ക് വലിച്ചെടുക്കുമ്പോൾ (കപ്പിയില്ലാതെ) ഗുരുത്വാകർഷണബലം ചെയ്യുന്ന  പ്രവൃത്തി
  3. ചരിവുതലത്തിലൂടെ ഒരു വസ്തു നിരങ്ങി നീങ്ങുമ്പോൾ ഘർഷണം ചെയ്യുന്ന പ്രവൃത്തി
  4. നിരപ്പായ പ്രതലത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൽ ചലനദിശയിൽ പ്രയോഗിക്കുന്ന ബലം ചെയ്യുന്ന പ്രവൃത്തി

Aഒന്നും രണ്ടും

Bരണ്ടും മൂന്നും

Cഒന്നും നാലും

Dഇവയൊന്നുമല്ല

Answer:

B. രണ്ടും മൂന്നും

Read Explanation:

പോസിറ്റീവ് പ്രവൃത്തി

ബലം പ്രയോഗിക്കപ്പെടുന്നതിന്റെ  ദിശയിൽ വസ്തുവിന് സ്ഥാനാന്തരം ഉണ്ടായി എങ്കിൽ ആ ബലം ചെയ്ത പ്രവൃത്തി പോസിറ്റീവ് ആയിരിക്കും

ഉദാ ;

  1. ഒരാൾ കിണറ്റിൽ നിന്ന് കയർ ഉപയോഗിച്ച് ഒരു ബക്കറ്റ് വെള്ളം മുകളിലേക്ക് വലിച്ചെടുക്കുമ്പോൾ (കപ്പിയില്ലാതെ) ചെയ്യുന്ന പ്രവൃത്തി
  2. നിരപ്പായ പ്രതലത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൽ ചലനദിശയിൽ പ്രയോഗിക്കുന്ന ബലം ചെയ്യുന്ന പ്രവൃത്തി

നെഗറ്റീവ് പ്രവൃത്തി

ബലം പ്രയോഗിക്കപ്പെടുന്നതിന്റെ  എതിർ ദിശയിൽ വസ്തുവിന് സ്ഥാനാന്തരം ഉണ്ടായി എങ്കിൽ ആ ബലം ചെയ്ത പ്രവർത്തി നെഗറ്റീവ് ആയിരിക്കും

ഉദാ ;

  1. കിണറ്റിൽ നിന്ന് കയർ ഉപയോഗിച്ച് ഒരു ബക്കറ്റ് വെള്ളം മുകളിലേക്ക് വലിച്ചെടുക്കുമ്പോൾ (കപ്പിയില്ലാതെ) ഗുരുത്വാകർഷണബലം ചെയ്യുന്ന  പ്രവൃത്തി
  2. ചരിവുതലത്തിലൂടെ ഒരു വസ്തു നിരങ്ങി നീങ്ങുമ്പോൾ ഘർഷണം ചെയ്യുന്ന പ്രവൃത്തി

 


Related Questions:

അർദ്ധ-തരംഗ പ്ലേറ്റ് (Half-Wave Plate) എന്തിനാണ് ഉപയോഗിക്കുന്നത്?
1000 kg മാസുള്ള കാറും 2000 kg മാസുള്ള ബസും ഒരേ പ്രവേഗത്തിൽ സഞ്ചരിക്കുന്നുവെങ്കിൽ ഏതിനാണ് ആക്കം കൂടുതൽ ?
What is the escape velocity on earth ?
The direction of acceleration is the same as the direction of___?
ഒരു ഉപഗ്രഹത്തിന്റെ ഗതികോർജം 2 MJ ആണ്. എങ്കിൽ ആ ഉപ്രഗ്രഹത്തിന്റെ ആകെ ഊർജം എത്രയായിരിക്കും ?