App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ആരെക്കുറിച്ചുള്ളതാണ് എന്ന് തിരിച്ചറിയുക:

1.1772 മെയ് 22-ന് ബംഗാളിലെ രാധാനഗറിൽ ജനനം.

2. 1802-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായി.

3. കടൽമാർഗ്ഗം ഇംഗ്ലണ്ട് സന്ദർശിച്ച ആദ്യ ഇന്ത്യക്കാരൻ.

4. ദി പ്രിസ്പ്റ്റ്സ് ഓഫ് ജീസസ് എന്ന പുസ്തകത്തിൻറെ രചയിതാവ്

Aമൗലാനാ അബ്ദുൽ കലാം ആസാദ്

Bഈശ്വര ചന്ദ്ര വിദ്യാസാഗർ

Cരാജാറാം മോഹൻ റോയ്

Dസുഭാഷ് ചന്ദ്ര ബോസ്

Answer:

C. രാജാറാം മോഹൻ റോയ്

Read Explanation:

  • ഇന്ത്യയിലെ ആദ്യകാല സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു രാജാ റാം മോഹൻ റോയ്
  •  'ആധുനിക ഭാരതത്തിന്റെ നവോത്ഥാന നായകൻ', ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്', 'ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ' എന്നിങ്ങനെയെല്ലാം അദ്ദേഹത്തെ വിശേഷിപ്പിക്കപ്പെടുന്നു. 
  • 1772 മെയ് 22-ന് ബംഗാളിലെ രാധാനഗറിൽ രമാകാന്ത റായിയുടെയും താരിണീദേവിയുടെയും രണ്ടാമത്തെ പുത്രനായി രാജാറാം മോഹൻറോയ് ജനിച്ചു.
  • 1802-ൽ അദ്ദേഹം ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായി എങ്കിലും സമൂഹ സേവനത്തിനായി1815-ൽ ഉദ്യോഗം രാജിവെച്ചു.
  •  1830-ൽ ഇംഗ്ലണ്ടിലേക്കു യാത്ര തിരിച്ച രാജാറാം മോഹൻ റോയ് ആണ് കടൽ മാർഗം ഇംഗ്ലണ്ട് സന്ദർശിച്ച ആദ്യ ഇന്ത്യക്കാരൻ.
  • 1824ൽ ബൈബിളിലെ പുതിയ നിയമത്തിനെ അടിസ്ഥാനപ്പെടുത്തി കൊണ്ട് രാജാറാം മോഹൻ റോയ് എഴുതിയ പുസ്തകമാണ് 'ദി പ്രിസ്പ്റ്റ്സ് ഓഫ് ജീസസ്'

Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഗേൾസ് സ്കൂൾ സ്ഥാപിച്ചത്?
സ്വാമി ദയാനന്ദസരസ്വതി ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം?
In which name Moolshankar became famous?
ഹിതകാരിണി സമാജത്തിൻ്റെ സ്ഥാപകൻ ആര് ?

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ഏത് ഇന്ത്യൻ നവോത്ഥാന നായകനെ കുറിച്ചാണ് ?

  • സഹനസമര സിദ്ധാന്തം ആവിഷ്കരിച്ച വ്യക്തി 
  • INC യെ 'യാചകരുടെ സ്ഥാപനം' എന്ന് വിളിച്ച വ്യക്തി 
  • ഇംഗ്ലണ്ടിൽ നിലനിന്നിരുന്ന 'ഇന്ത്യൻ മജ്ലിസ്' എന്ന സംഘടനയിൽ അംഗമായിരുന്ന വ്യക്തി