App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കടലിൽ നിന്ന് ശുദ്ധജല തടാകത്തിലേക്ക് പ്രവേശിക്കുന്ന കപ്പലുകൾ കൂടുതൽ താഴ്ന്ന് സഞ്ചരിക്കുന്നു. 
  2. ശുദ്ധജലത്തിന് ഉപ്പുവെള്ളത്തിനെ അപേക്ഷിച്ച്  സാന്ദ്രത കുറവും, പ്ലവക്ഷമ ബലം കൂടുതലുമാണ്. 

Aഒന്നും രണ്ടും

Bഒന്ന് മാത്രം

Cരണ്ട് മാത്രം

Dഎല്ലാം ശരി

Answer:

C. രണ്ട് മാത്രം

Read Explanation:

  • ശുദ്ധജലത്തിന് ഉപ്പുവെള്ളത്തിനെ അപേക്ഷിച്ച്  സാന്ദ്രത കുറവാണ്.
  • ദ്രവത്തിന്റെ സാന്ദ്രത കുറയുമ്പോൾ, പ്ലവക്ഷമബലം കുറയുന്നു . 
  • അതിനാൽ കപ്പൽ ശുദ്ധജലത്തിലേക്ക് പ്രവേശിക്കുമ്പോൾ, പ്ലവക്ഷമബലം മുമ്പുള്ളതിനേക്കാൾ കുറവായി അനുഭവപ്പെടുന്നു.
  • ഇത് കപ്പൽ മുമ്പുള്ളതിനേക്കാൾ താഴ്ന്ന്  സഞ്ചരിക്കാൻ കാരണമാകുന്നു. 
  • അതിനാൽ കടലിൽ നിന്ന് ശുദ്ധജല തടാകത്തിലേക്ക് പ്രവേശിക്കുന്ന കപ്പലുകൾ, കൂടുതൽ താഴ്ന്ന് സഞ്ചരിക്കുന്നു. 

Related Questions:

താഴെ പറയുന്നവയിൽ ഏത് തരംഗങ്ങൾക്കാണ് വ്യതികരണം സംഭവിക്കുന്നത്?
ഒരു കല്ലിന്റെ വായുവിലെ ഭാരം 120N ഉം ജലത്തിലെ ഭാരം 100N ഉം ആണെങ്കിൽ ജലം കല്ലിൽ പ്രയോഗിച്ച് പ്ലവക്ഷമബലം കണക്കാക്കുക ?
ഒരു ആംപ്ലിഫയറിന്റെ ഇൻപുട്ട് ഇമ്പിഡൻസ് (Input Impedance) ഉയർന്നതായിരിക്കുന്നത് എന്തിനാണ് അഭികാമ്യം?
ട്രാൻസിസ്റ്ററുകൾ പ്രധാനമായും എത്ര ടെർമിനലുകളുള്ള ഉപകരണങ്ങളാണ്?
വിഭംഗനം കാരണം ഒരു പ്രകാശകിരണം നിഴൽ പ്രദേശത്തേക്ക് വളഞ്ഞുപോകുന്നതിനെ എന്താണ് വിളിക്കുന്നത്?