App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ ആണ് അറ്റോർണി ജനറൽ 

2.ഒരു സുപ്രീംകോടതി ജഡ്ജിയ്ക്കുവേണ്ട യോഗ്യതകൾ അറ്റോർണീ ജനറലിനു ഉണ്ടായിരിയ്ക്കണമെന്നും ഭരണഘടന അനുശാസിയ്ക്കുന്നു.

3.സർക്കാരിനു വേണ്ടി സുപ്രീംകോടതിയിലോ മറ്റേതെങ്കിലും കോടതിയിലോ ഹാജരാകുന്നതിനു അറ്റോർണി ജനറലിനു അധികാരമുണ്ട്.

4.ആർട്ടിക്കിൾ 76 പ്രകാരം രാഷ്ട്രപതി സുപ്രീം കോടതിയോട് ഉപദേശം ചോദിക്കുന്നത് അറ്റോർണി ജനറൽ മുഖേനയാണ് .

A1&2

B2&3

C1,2&3

D1,3&4

Answer:

C. 1,2&3

Read Explanation:

അറ്റോർണി ജനറൽ

  • ഇന്ത്യയുടെ പ്രഥമ നിയമ ഓഫീസർ
  • അറ്റോർണി ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ് (അനുഛേദം) - ആർട്ടിക്കിൾ 76
  • പാർലമെന്റംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ
  • സർക്കാരിനു വേണ്ടി സുപ്രീംകോടതിയിലോ മറ്റേതെങ്കിലും കോടതിയിലോ ഹാജരാകുന്നതിനു അറ്റോർണി ജനറലിനു അധികാരമുണ്ട്
  • കേന്ദ്ര ഗവൺമെന്റിന് നിയമോപദേശം നൽകുന്ന ഉദ്യോഗസ്ഥൻ
  • ആർട്ടിക്കിൾ 143 പ്രകാരം രാഷ്ട്രപതി സുപ്രീം കോടതിയോട് ഉപദേശം ചോദിക്കുന്നത് അറ്റോർണി ജനറൽ മുഖേനയാണ്

  • അറ്റോർണി ജനറലിനെ നിയമിക്കുന്നത് - രാഷ്‌ട്രപതി 
  • അറ്റോർണി ജനറലിനെ തൽസ്ഥാനത്തു നിന്ന് നീക്കുന്നത് - രാഷ്‌ട്രപതി 
  • അറ്റോർണി ജനറലിന്‌ സുപ്രീംകോടതി ജഡ്ജിയുടെ യോഗ്യതയുണ്ടായിരിക്കണം. 

 


Related Questions:

The Comptroller and Auditor General of India have the authority to audit the accounts of _____ .
കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
ചുവടെ പറയുന്നവയിൽ ധന ബില്ലിനെ പറ്റി ശരിയല്ലാത്ത പ്രസ്താവന ഏത് ?

ഉദ്യോഗസ്ഥവൃന്ദത്തിൻറെ  സവിശേഷതയുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. ഉയർന്ന തലത്തിൽ കൂടുതൽ ഉദ്യോഗസ്ഥരും താഴേക്ക് വരുംതോറും ഉദ്യോഗസ്ഥരുടെ എണ്ണം കുറയുകയും ചെയ്യുന്ന രീതി

2.ഉയർന്ന തലത്തിൽ ഒരു ഉദ്യോഗസ്ഥനും താഴേക്ക് വരുംതോറും കൂടുതൽ ഉദ്യോഗസ്ഥരും ആകുന്ന രീതി.

3.വിദ്യാഭ്യാസയോഗ്യത യെ അടിസ്ഥാനമാക്കി ഉദ്യോഗസ്ഥരെ നിയമിക്കുന്നു 

ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത് ?