App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന ഏത് ?

1.ശിലകൾ നിർമ്മിച്ചിരിക്കുന്ന ഘടകങ്ങൾ അറിയപ്പെടുന്നത് ധാതുക്കൾ എന്നാണ്.

2.പ്രധാനമായും ഉത്ഭവത്തെ അടിസ്ഥാനമാക്കി ശിലകളെ മൂന്നായി തരം തിരിച്ചിരിക്കുന്നു.

3.ശിലകളെകുറിച്ചുള്ള പഠനം പെഡോളജി എന്ന പേരിൽ അറിയപ്പെടുന്നു

A1,3

B1,2

C2,3

D1,2,3

Answer:

B. 1,2

Read Explanation:

  • നിയതമായ അറ്റോമിക് ഘടനയും രാസഘടനയും ഭൗതിക സവിശേഷതകളുമുള്ള പ്രകൃത്യാ കാണപ്പെടുന്ന അജൈവ പദാർത്ഥങ്ങളാണ് ധാതുക്കൾ.
  • ഒന്നും അതിലധികമോ ധാതുക്കളാൽ നിർമ്മിക്കപ്പെട്ടവയാണ് ശിലകൾ
  • ശിലകളിലെ വൈവിധ്യത്തിന് കാരണം അവയിൽ അടങ്ങിയിട്ടുള്ള ഘടകങ്ങളായ ധാതുക്കളുടെ വൈവിധ്യമാണ്.
  • പ്രധാനമായും ഉത്ഭവത്തെ അടിസ്ഥാനമാക്കി ആഗ്നേയ ശിലകൾ,അവസാദ ശിലകൾ കായാന്തരിത ശിലകൾ എന്നിങ്ങനെ ശിലകളെ മൂന്നായി തരംതിരിച്ചിരിക്കുന്നു.
  • ശിലകളെകുറിച്ചുള്ള പഠനം പെട്രോളജി എന്ന പേരിലാണ് അറിയപ്പെടുന്നത്.മണ്ണിനെ കുറിച്ചുള്ള പഠനമാണ് പെഡോളജി.

Related Questions:

ഭാരവും കാഠിന്യവും കുറഞ്ഞ ശില ഏതാണ് ?
ഭൂമിയുടെ ഉപരിതലത്തിൽ രൂപം കൊള്ളൂന്ന ആഗ്നേയ ശിലകളാണ് :
ശിലാതൈലം എന്നറിയപ്പെടുന്നത് ?

Consider the following statements:

1.Acid igneous rocks are less dense and lighter in colour.

2.Basic igneous rocks are denser and darker in colour.

Select the correct answer from the following codes

ഗ്രാനൈറ്റ് ഏതു തരം ശിലകൾക്കുദാഹരണമാണ്