App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1. ജൈവ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു ജീവിയുടെ ജനിതക ഘടനയിൽ മാറ്റം വരുത്തുന്ന പ്രക്രിയയാണ് ജനിതക എൻജിനീയറിങ്.

2.ജനിതക ഘടനയിൽ മാറ്റം വരുത്തപ്പെട്ട ജീവികൾ അറിയപ്പെടുന്നത്  ജനിടിക്കലി മോഡിഫൈഡ് ഓർഗാനിസം (GMO) എന്നാണ്. 

3.ഈ സാങ്കേതികവിദ്യ മുഖ്യമായും വികസിപ്പിച്ചത് ദാനിയേൽ നാഥാൻസ്, ഹാമിൽട്ടൺ സ്മിത്ത്‌ എന്നീ ശാസ്ത്രജ്ഞർ ചേർന്നാണ്.

A1 മാത്രം.

B2,3 മാത്രം.

C1,3 മാത്രം.

D1,2,3 ഇവയെല്ലാം.

Answer:

D. 1,2,3 ഇവയെല്ലാം.

Read Explanation:

  • ജീവികളിൽ ജനിതകപരിഷ്കരണം വരുത്തി, പുതിയ ഉപയോഗങ്ങൾക്ക് അവയെ സജ്ജമാക്കുന്ന പ്രക്രിയയാണ് ജനിതകസാങ്കേതികവിദ്യ അഥവാ ജനിതക എൻജിനീയറിങ്ങ്.
  • ജീവജാലങ്ങളുടെ വളർച്ചയും വികാസവും തീരുമാനിക്കുനത് അതിന്റെ ജനിതക വസ്തുവിൽ (ഡി. എൻ. എ) അടങ്ങിയട്ടുള്ള നിർദ്ദേശങ്ങൾ ആണ്.
  • ജനിതക ഘടനയിൽ മാറ്റം വരുത്തപ്പെട്ട ജീവികൾ അറിയപ്പെടുന്നത് ജനിടിക്കലി മോഡിഫൈഡ് ഓർഗാനിസം (GMO) എന്നാണ്.
  • ഡി.എൻ.എ. യെ ആവശ്യമായ സ്ഥലത്തു വെച്ച് മുറിക്കുകയും അഭിലഷണീയക്രോമസോമുകളിൽ കൂട്ടിച്ചേർക്കുകയും ചെയ്യുന്ന ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത് ദാനിയേൽ നാഥാൻസ്, ഹാമിൽട്ടൺ സ്മിത്ത്‌ എന്നീ ശാസ്ത്രജ്ഞർ ചേർന്നാണ് 
  • 1978-ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ഈ മുന്നേറ്റത്തിന് ഇരുവരും പങ്കുവെച്ചു.

Related Questions:

Which of the following is generally not polluted by the use of chemical fertilisers?
Which of the following species of the honey bee is not found in India?
ഡിഎൻഎ സീക്വൻസിങ് രീതികളെക്കുറിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് അസത്യം?
In 1983 Humulin was produced by the American Company :
Viruses which infect bacteria are called ______