App Logo

No.1 PSC Learning App

1M+ Downloads

ധാതുക്കളുടെ തിളക്കത്തെ സ്വാധീനിക്കുന്ന  പ്രധാനപ്പെട്ട ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.ധാതുവിന്റെ അപവർത്തനാങ്കം

2. പ്രകാശത്തെ ആഗിരണം ചെയ്യാനുള്ള  ധാതുവിന്റെ ശേഷി 

3.പ്രതിഫലിക്കുന്ന പ്രതലത്തിന്റെ സ്വഭാവം

A1,2 മാത്രം.

B2 മാത്രം.

C1,3 മാത്രം.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഒരു ധാതു പ്രതിഫലിപ്പിക്കുന്ന പ്രകാശത്തിന്റെ അളവാണ്  അതിൻറെ തിളക്കം.
  • സാങ്കേതികമായി പറഞ്ഞാൽ ഒരു ധാതുവിന്റെ പ്രതലത്തിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ തീവ്രതയുടെ സ്വഭാവം ആണ്  തിളക്കം.
  • ഒരു ധാതുവിൻറെ തിളക്കം പ്രധാനമായും മൂന്ന് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
  • ധാതുവിന്റെ അപവർത്തനാങ്കം, പ്രകാശത്തെ ആഗിരണം ചെയ്യാനുള്ള  ധാതുവിന്റെ ശേഷി, പ്രതിഫലിക്കുന്ന പ്രതലത്തിന്റെ സ്വഭാവം എന്നിവയാണ് ആ ഘടകങ്ങൾ.
  • ധാതു പ്രതലത്തിന് മേലുള്ള അഴുക്കും, നിരപ്പ് അല്ലാത്ത ധാതു പ്രതലവും തെറ്റായ തിളക്കം പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്.

Related Questions:

താഴെ പറയുന്നതിൽ ശീതജല പ്രവാഹങ്ങൾ ഏതൊക്കെയാണ് ? 

  1. കാലിഫോർണിയ കറന്റ് 
  2. കാനറീസ് കറന്റ് 
  3. ഫാൾക്ക്ലാൻഡ് കറന്റ് 
  4. വെസ്റ്റ് ഓസ്‌ട്രേലിയൻ കറന്റ് 
ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ രാജ്യം ഏത് ?
On which among the following dates Earth may be on Perihelion (Closest to Sun)?

സാംസ്കാരിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ തിരഞ്ഞെടുക്കുക:

i) സൈനിക ഭൂപടം 

ii) ഭൂവിനിയോഗ ഭൂപടം 

iii)കാലാവസ്ഥാ ഭൂപടം

iv)രാഷ്ട്രീയ ഭൂപടം

  1. ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപ് 
  2. ലോകത്തിലെ മൂന്നാമത്തെ വലിയ ദ്വീപാണ് ഇത് 
  3. മലേഷ്യ , ഇന്തോനേഷ്യ , ബ്രൂണൈ എന്നി മൂന്നു രാജ്യങ്ങളുടെ അധികാര പരിധിയിലായി വ്യാപിച്ചു കിടക്കുന്നു  
  4. ഇന്തോനേഷ്യയിലെ നീളം കൂടിയ നദിയായ കപുവാസ് നദി ഉത്ഭവിക്കുന്ന മുള്ളർ പർവ്വതനിരകളിൽ സ്ഥിതി ചെയ്യുന്നത് ഈ ദ്വീപിലാണ് 

മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്താവനകൾ ഏത് ദ്വീപിനെക്കുറിച്ചാണ് ?