App Logo

No.1 PSC Learning App

1M+ Downloads

നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പദ്ധതിയുടെ പേര് കണ്ടെത്തുക : 

  • നഗരങ്ങളിലെ തൊഴിൽ രഹിതർക്കാണ് ഈ പദ്ധതികൊണ്ടുള്ള പ്രയോജനം
  • സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നു
  • ദാരിദ്ര്യനിർമ്മാർജ്ജന പരിപാടിയുടെ ഭാഗമാണ്

Aഅന്ത്യോദയ അന്നയോജന

Bഅന്നപൂർണ്ണ

Cസ്വമിത്വ പദ്ധതി

Dസ്വർണ്ണജയന്തി ഷഹാരി റോസ്ഗാർ യോജന

Answer:

D. സ്വർണ്ണജയന്തി ഷഹാരി റോസ്ഗാർ യോജന

Read Explanation:

സ്വർണ്ണ ജയന്തി ഷഹാരി റോസ്ഗർ യോജന (SJSRY) 

  • 1997 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വന്ന ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതി
  • സ്വയംതൊഴിൽ  പ്രോത്സാഹിപ്പിക്കുന്നതിലൂടെ നഗരത്തിലെ തൊഴിലില്ലാത്തവർക്കും, തൊഴിലില്ലാത്ത ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്കും ലാഭകരമായ തൊഴിലും ഉപജീവനവും നൽകാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു
  • 75:25 എന്ന അനുപാതത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ചെലവ് പങ്കിടൽ അടിസ്ഥാനത്തിലാണ് SJSRY പദ്ധതി നടപ്പാക്കുന്നത്. 
  • സ്ത്രീകൾ, പട്ടികജാതി (SC) / പട്ടികവർഗ (ST), ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തികൾ, സർക്കാർ കാലാകാലങ്ങളിൽ സൂചിപ്പിച്ചേക്കാവുന്ന മറ്റ് വിഭാഗങ്ങൾ എന്നിവരക്കായിരിക്കും പദ്ധതിയിൽ മുൻഗണന ലഭിക്കുക .

SJSRY പ്രോഗ്രാമിന്റെ അഞ്ച് പ്രധാന ഘടകങ്ങൾ  :

  1. നഗരസ്വയം തൊഴിൽ പദ്ധതി (Urban Self Employment Programme -USEP)
  2. നഗര വേതന തൊഴിൽ പദ്ധതി (Urban Wage Employment Programme-UWEP)
  3. നഗര വനിതാ സ്വയം സഹായ പരിപാടി (Urban Women Self-help Programme-
    UWSP)
  4. നഗര ദരിദ്രർക്കിടയിലെ തൊഴിൽ പ്രോത്സാഹനത്തിനുള്ള നൈപുണ്യ വികസന പദ്ധതി (Skill Training for Employment Promotion amongst Urban Poor - STEP-UP)
  5. Urban Community Development Network - (UCDN)

Related Questions:

Antyodaya Anna Yojana was launched by NDA Government on:
The Twenty Point Programme (TPP) was launched by the Government of India in ________ ?
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച സംഘടന ഏത് ?
ഇന്ത്യയിലെ എല്ലാ ജില്ലകളിലും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി തുടങ്ങിയ വർഷം ഏതാണ് ?
Insurance protection to BPL community is known as: