App Logo

No.1 PSC Learning App

1M+ Downloads

പാർവതി നെന്മേനിമംഗലത്തെക്കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് :

1.ഇ­രി­ങ്ങാ­ല­ക്കു­ട­യ്‌­ക്ക­ടു­ത്ത്‌ ന­ട­വ­ര­മ്പിൽ ന­ല്ലൂ­രി­ല്ല­ത്ത്‌ വി­ഷ്‌­ണു ന­മ്പൂ­തി­രി­യു­ടേ­യും സ­ര­സ്വ­തി അ­ന്തർ­ജ­ന­ത്തി­ന്റേ­യും മ­ക­ളാ­യി പാർ­വ­തി ജ­നി­ച്ചു. 

2.14­-‍ാം വ­യ­സിൽ തൃ­ശൂ­രി­ന­ടു­ത്ത്‌ ചേ­റ്റു­പു­ഴ­യിൽ നെ­ന്മേ­നി­മം­ഗ­ലം ഇ­ല്ല­ത്തെ വാ­സു­ദേ­വൻ ന­മ്പൂ­തി­രി­യെ വേ­ളി ക­ഴി­ച്ച­തോ­ടെ അ­വർ പാർ­വ­തി നെ­ന്മേ­നി മം­ഗ­ല­മാ­യി. 

3.പാർ­വ­തി­യു­ടെ ഭർ­ത്താ­വ്‌ വാ­സു­ദേ­വൻ യോ­ഗ­­ക്ഷേ­മ­സ­ഭ­യി­ലെ സ­ജീ­വ പ്ര­വർ­ത്ത­ക­നു­മാ­യി­രു­ന്നു.

A1 മാത്രം ശരി.

B1,3 മാത്രം ശരി.

C1,2 മാത്രം ശരി.

D1,2,3 ഇവയെല്ലാം ശരി.

Answer:

D. 1,2,3 ഇവയെല്ലാം ശരി.

Read Explanation:

പാർവതി നെന്മേനിമംഗലം

  • നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവ പുനർ വിവാഹത്തിന് പിന്നിൽ പ്രവർത്തിച്ച വനിത. 

  • യോഗക്ഷേമസഭയുടെ യുവജനവിഭാഗം അധ്യക്ഷയായ ആദ്യ വനിത

  • അന്തർജനങ്ങളോട് ഓലക്കുട ഉപേക്ഷിക്കുവാൻ പറഞ്ഞ നവോത്ഥാന നായിക

  • 1932 ൽ തളിപ്പറമ്പ് യോഗത്തിൽ (യോഗക്ഷേമസഭയുടെ നേതൃത്വത്തിൽ) മറക്കുട ഇല്ലാതെ പാർവ്വതി ഉൾപ്പെടെ ആറു നമ്പൂതിരി സ്ത്രീകൾ പങ്കെടുത്തു. 

  • പർദ്ദ ബഹിഷ്കരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ നമ്പൂതിരി വനിത : 

  • മലപ്പുറത്തുനിന്നും കോട്ടയം വരെ ബോധവൽക്കരണ ജാഥ നടത്തിയ നവോത്ഥാന നായിക

  • ചേറ്റുപുഴയിൽ അന്തർജ്ജന സമാജം രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ വനിത

  • 1934 സെപ്റ്റംബർ നാലിന് മാതൃഭൂമി പത്രത്തിൽ പാർവതി എഴുതിയ ലേഖനത്തിലെ തലക്കെട്ടാണ് “എം ആർ ബിയുടെ വേളിക്ക് പുറപ്പെടുക.” 

  • “മംഗല്യ സൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല” എന്നു പറഞ്ഞ നവോത്ഥാന നായിക 

  • കൊച്ചി നിയമസഭയിൽ അവതരിക്കപ്പെട്ട നമ്പൂതിരി ബില്ലിനെ സംബന്ധിച്ച് അന്തർ ജനങ്ങളുടെ പ്രതിനിധിയായി സർക്കാർ നിർദേശിച്ച വനിത


Related Questions:

തൈക്കാട് അയ്യായുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.തമിഴ്നാട്ടിലെ ചെങ്കൽപേട്ട്ലെ നകലപുരം എന്ന സ്ഥലത്താണ് തൈക്കാട് അയ്യ ജനിച്ചത്.

2.1800 ലായിരുന്നു തൈക്കാട് അയ്യയുടെ ജനനം.

3.മുത്തുകുമാരൻ രുക്മിണി അമ്മാൾ എന്നിവരുടെ പുത്രനായി ജനിച്ച തൈക്കാട് അയ്യയുടെ യഥാർത്ഥ നാമം സുബ്ബരായ പണിക്കർ എന്നായിരുന്നു.

ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് എവിടെയാണ് ?
Who praised Mannathu Padmanabhan as ‘Madan Mohan Malaviya of Kerala’ ?
Who started the first branch of Brahma Samaj at Kozhikode in 1898?
ഗുരുവായൂർ ക്ഷേത്ര പ്രവേശന പ്രചരണ കമ്മിറ്റിയുടെ ക്യാപ്റ്റൻ ആരായിരുന്നു ?