App Logo

No.1 PSC Learning App

1M+ Downloads

പീഠഭൂമിയെ കുറിച്ചുള്ള തെറ്റായ പ്രസ്താവന കണ്ടെത്തുക

a)ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്നത് ചോട്ടാനാഗ്പൂർ പീഠഭൂമിയാണ് 

b)ഇന്ത്യയുടെ ഏറ്റവും വലിയ പീഠഭൂമി ഡക്കാൻ പീഠഭൂമിയാണ് 

c)ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ചു ഏറ്റവും താഴ്ന്ന പ്രദേശങ്ങളാണ് പീഠഭൂമികൾ 

d)വിന്ധ്യ  ആരവല്ലി നിരകൾക്കിടയിൽ ഉള്ള പീഠഭൂമിയാണ്  മാൽവാ  പീഠഭൂമി 

 

Aഎ തെറ്റ്

Bസി, ഡി തെറ്റ്

Cസി തെറ്റ്

Dബി തെറ്റ്

Answer:

C. സി തെറ്റ്

Read Explanation:

  • ചുറ്റുമുള്ള സമതലങ്ങളിൽ നിന്നോ താഴ്ന്ന പ്രദേശങ്ങളിൽ നിന്നോ കുത്തനെ ഉയർന്നുനിൽക്കുന്നതും, മുകൾഭാഗം ഏകദേശം പരന്നതുമായ വിശാലമായ ഭൂപ്രദേശങ്ങളെയാണ് പീഠഭൂമി എന്ന് പറയുന്നത്.

  • ഇവയെ "ഉയർന്ന സമതലങ്ങൾ" (high plains) എന്നും വിശേഷിപ്പിക്കാറുണ്ട്.

  • പീഠഭൂമിയുടെ മുകൾഭാഗം സാധാരണയായി നിരപ്പായതോ അല്ലെങ്കിൽ അല്പം ചരിഞ്ഞതോ ആയിരിക്കും

  • അഗ്നിപർവ്വത സ്ഫോടനങ്ങൾ, മാഗ്മയുടെ ഉയർച്ച, ഭൂമിയുടെ പുറന്തോടിലെ മടക്കുകൾ (tectonic uplift), മണ്ണൊലിപ്പ് തുടങ്ങിയ വിവിധ ഭൗമശാസ്ത്രപരമായ പ്രക്രിയകളിലൂടെ പീഠഭൂമികൾ രൂപപ്പെടാം.

  • ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്നത് ചോട്ടാനാഗ്പൂർ പീഠഭൂമിയാണ്:

  • ഇന്ത്യയുടെ ഏറ്റവും വലിയ പീഠഭൂമി ഡക്കാൻ പീഠഭൂമിയാണ്

  • വിന്ധ്യ ആരവല്ലി നിരകൾക്കിടയിൽ ഉള്ള പീഠഭൂമിയാണ് മാൽവാ പീഠഭൂമി


Related Questions:

വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന റാഞ്ചി താഴെ പറയുന്ന ഏത് ഭൂവിഭാഗത്തിൻ്റെ ഭാഗമാണ് ?
India is the third largest country in South Asia, with ________ of Earth's land area?
Saddle peak, the highest peak of Andaman & Nicobar, is located in which part of the island group?
ഇന്ത്യയിലെ ഏത് പ്രദേശങ്ങളിലാണ് ഉഷ്‌ണമേഖലാ മുള്ള് വനങ്ങൾ കൂടുതലായി കാണപ്പെടുന്നത് ?
In which of the following Indian states is the Chhota Nagpur Plateau located?