Challenger App

No.1 PSC Learning App

1M+ Downloads
People's Union for Civil Liberties എന്ന സംഘടനാ ആരംഭിച്ചത് ?

Aഇന്ദിര ഗാന്ധി

Bസിസ്റ്റർ ലൂസി കുര്യൻ

Cകോളിൻ ഗോൺസാൽവസ്

Dജയപ്രകാശ് നാരായൺ

Answer:

D. ജയപ്രകാശ് നാരായൺ

Read Explanation:

ജയപ്രകാശ് നാരായണ്‍

  • ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയും സോഷ്യലിസ്റ്റും സർവ്വോദയ പ്രസ്ഥാനത്തിന്റെ നേതാവും.
  • ലോക്നായക് എന്നും ജെ.പി എന്നും അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി
  • ക്വിറ്റ് ഇന്ത്യ വിപ്ലവത്തിൻ്റെ നായകൻ ( Hero of quit India movement) എന്ന് വിശേഷിക്കപ്പെടുന്ന നേതാവ് .
  • സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്

  • പബ്ലിക് സർവീസ് വിഭാഗത്തിൽ മഗ്സസേ അവാർഡ് ഇന്ത്യയിൽ നിന്നും ആദ്യമായി നേടിയ വ്യക്തി.
  • 1942-ൽ ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയപ്പോൾ ജയിൽചാടി വേഷം മാറി പലഭാഗത്തും ഒളിവിൽ കഴിഞ്ഞ് സമരം ശക്തിപ്പെടുത്തുവാനുള്ള സഹായങ്ങൾ ചെയ്തുകൊണ്ടിരുന്ന നേതാവ്.
  • 1934 ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു.

  • 1950 ൽ സർവ്വോദയ പ്ലാൻ മുന്നോട്ട് വെച്ചു
  • കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി സ്വാതന്ത്ര്യാനന്തരം കോൺഗ്രസുമായുള്ള ബന്ധമുപേക്ഷിച്ച്  പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയെന്ന പേരിൽ പ്രതിപക്ഷ കക്ഷിയായി.
  • 1970 കളിൽ ഇന്ദിരാഗാന്ധിയുടെ മുഖ്യ പ്രതിപക്ഷ നേതാവായിരുന്നു
  • 1977ൽ ജനതാപാർട്ടി രൂപവത്കരണത്തിന് ജെ.പി നേതൃത്വം നൽകി. 

 


Related Questions:

ചിപ്കോ മൂവ്മെന്റുമായി ബന്ധപ്പെടുത്തിയാൽ താഴെ പറയുന്നവയിൽ ഏതു പ്രസ്താവന ആണ് ശരിയല്ലാത്തത് ?

i. ചിപ്കോ മൂവ്മെന്റ് ഒരു കാർഷിക മൂവ്മെന്റ് ആണ്.

ii. ചിപ്കോ മൂവ്മെന്റ് സർവ്വോദയ മൂവ്മെന്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു

iii. ചിപ്കോ മൂവ്മെന്റിന്റെ പ്രധാനപ്പെട്ട നേതാവായിരുന്നു ഗൗര ദേവി

The National Development Council was set up in .....
First President of All India Trade Union congress :
സിറ്റിസൺ ഫോർ ഡെമോക്രസി, പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്നീ മനുഷ്യാവകാശ സംഘടനകളുടെ സ്ഥാപകൻ ആരാണ് ?
അലിഗർ പ്രസ്ഥാനത്തിൻറെ സ്ഥാപകൻ?