Challenger App

No.1 PSC Learning App

1M+ Downloads
സ്ഥിരവാതങ്ങളെ നിയന്ത്രിക്കുന്നത് :

Aഅന്തരീക്ഷ താപനില

Bആഗോള മർദ്ദമേഖലകൾ

Cകാറ്റിന്റെ ദിശ

Dഭൂമിയുടെ പരിക്രമണം

Answer:

B. ആഗോള മർദ്ദമേഖലകൾ

Read Explanation:

ആഗോള വാതങ്ങൾ (Global Winds)

  • ആഗോള മർദ്ദമേഖലകൾക്കിടയിൽ വീശുന്ന കാറ്റുകൾ ആഗോളവാതങ്ങൾ

  • ഉച്ചമർദ്ദമേഖലയിൽ നിന്ന് ന്യൂനമർദ്ദമേഖലകളിലേക്ക് വീശുന്ന വാതങ്ങൾ 

  • സ്ഥിരവാതങ്ങൾ (Permanent wind)/ നിരന്തരവാതങ്ങൾ (Prevailing winds) എന്നിങ്ങനെ അറിയപ്പെടുന്നത് 

  • വർഷം മുഴുവൻ ഒരേ ദിശയിൽ വീശുന്ന കാറ്റുകളാണ് (Permanent winds).

  • സ്ഥിരവാതങ്ങളെ നിയന്ത്രിക്കുന്നത് ആഗോള മർദ്ദമേഖലകൾ.

ആഗോളവാതങ്ങൾ / സ്ഥിരവാതങ്ങളിൽ ഉൾപ്പെടുന്ന കാറ്റുകൾ :

  • വാണിജ്യവാതങ്ങൾ (Trade winds)

  • പശ്ചിമവാതങ്ങൾ (Westerlies)

  • ധ്രുവീയവാതങ്ങൾ (Polar winds)



Related Questions:

അറബിക്കടലിൽ രൂപം കൊണ്ട് കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും കാരണമായ ' ടൗട്ടേ ' ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ?
ടൊർണാഡോയുമായി ബന്ധപ്പെട്ടിരിക്കുന്ന മേഘങ്ങൾ ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ പ്രാദേശികവാതത്തെ തിരിച്ചറിയുക :

  • സഹാറ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്ക, തെക്കൻ ഇറ്റലി എന്നിവിടങ്ങളിൽ വീശുന്ന ചൂടുള്ളതും വരണ്ടതും പൊടി നിറഞ്ഞതുമായ കാറ്റ് 

  • സഹാറയിലെ ഈ ചുവന്ന പൊടികാറ്റ് മെഡിറ്ററേനിയൻ കടൽ കടക്കുമ്പോൾ നീരാവി പൂരിതമാകുകയും ഇവ ഉണ്ടാകുന്ന മഴയെ രക്തമഴ എന്ന് വിളിക്കുന്നു.

  • ഇറ്റലിയിൽ രക്തമഴയ്ക്ക് കാരണമാകുന്ന കാറ്റ് 

"അലമുറയിടുന്ന അറുപതുകൾ" എന്നറിയപ്പെടുന്ന വാതം ?
ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റുകൾക്കു 'ചക്രവാതം' (Cyclone) എന്ന പേരുനല്കിയതു ?