Question:

‘നീലജലനയം’(Blue Water Policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?

Aഅൽബുക്കർക്ക്

Bഅൽവാരസ്സ് കബ്രാൾ

Cഫ്രാൻസിസ്കോ ഡി അൽമേഡ

Dബർത്തലോമിയഡയസ്

Answer:

C. ഫ്രാൻസിസ്കോ ഡി അൽമേഡ

Explanation:

പോർച്ചുഗീസുകാർ കടലിൽ ആധിപത്യം നിലനിർത്തുകയും അവരുടെ വാണിജ്യ ഇടപാടുകളിൽ കൂടുതൽ കരുത്ത് ആർജിക്കുകയും ചെയ്യണമെന്ന ഉദ്ദേശത്തോടെ ഫ്രാൻസിസ്കോ ഡി അൽമേഡ നടപ്പിലാക്കിയ നയം.നീല ജലനയം എന്നാണ് ഈ നയം അറിയപ്പെടുന്നത്


Related Questions:

കോഴഞ്ചേരി പ്രസംഗം നടന്ന വർഷം ഏത് ?

വിദേശ അറബി വ്യാപാരിയായ സുലൈമാൻ കേരളത്തിലെത്തിയത് ആരുടെ ഭരണകാലത്താണ് ?

ഒന്നാം പഴശ്ശി വിപ്ലവവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.1795 ഏപ്രിൽ ലഫ്റ്റനൻറ് ഗോർഡൻ്റെ കീഴിൽ ബ്രിട്ടീഷ് പട്ടാളം പഴശ്ശിരാജാവിനെ അദ്ദേഹത്തിൻറെ കൊട്ടാരത്തിൽ വച്ച് പിടികൂടാൻ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു

2.1795 ജൂൺ 28ന് പഴശ്ശിരാജാവ് എല്ലാ നികുതിപിരിവും നിർത്തിവയ്പിച്ച് കൊണ്ട് ബ്രിട്ടീഷ് അധികാരത്തെ പരസ്യമായി വെല്ലുവിളിച്ചു.

3.പഴശ്ശിരാജാവ് വയനാടൻ മലകളിലേക്ക് പിൻവാങ്ങി ഒളിപ്പോരിൽ ഏർപ്പെട്ടു,

4.1797 മാർച്ച് 18 ആം തീയതി ലഫ്റ്റനൻറ് ഗോർഡൻ്റെ കീഴിൽ പെരിയ ചുരം കടന്നു പോവുകയായിരുന്ന 1100 ബ്രിട്ടീഷ് സൈനികരെ പഴശ്ശി പട അപ്രതീക്ഷിതമായി ചാടിവീണു ചിന്നഭിന്നമാക്കി.

5.ഒന്നാം പഴശ്ശി വിപ്ലവത്തെ അടിച്ചമർത്താൻ കഴിയാത്ത ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി ഒടുവിൽ പഴശ്ശിരാജയുമായി സന്ധിയിലെത്തി.

മധ്യകാല കേരളത്തിൽ താഴ്ന്ന ജാതിക്കാർക്ക് മാത്രം നല്കിയിരുന്ന ശിക്ഷയായിരുന്നു ശരീരത്തിലുടെ ഇരുമ്പുപാര അടിച്ചുകയറ്റി ദിവസങ്ങളോളം മരത്തിൽ കെട്ടിയിട്ട് കൊല്ലുകഎന്നത്. ഈ ശിക്ഷ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാൾ രാമവർമ്മയുമായിബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?

i) "ഗർഭ ശ്രീമാൻ' എന്നറിയപ്പെട്ടു.

ii) തിരുവനന്തപുരത്ത് വാനനിരീക്ഷണ കേന്ദ്രം തുടങ്ങി.

iii) ഒരു സത്യപരീക്ഷയായിരുന്ന "ശുചീന്ദ്രം പ്രത്യയം' അഥവാ "ശുചീന്ദ്രംകൈമുക്കൽ' നിർത്തലാക്കി.

iv) ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരണാധികാരിയായി.