ന്യൂട്ടന്റെ മൂന്നാം ചലന നിയമം:
ഒരു വസ്തു, മറ്റൊരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ, ആദ്യത്തെ വസ്തു പ്രയോഗിക്കുന്ന ശക്തിയുടെ എതിർദിശയിൽ, തുല്യമായ ഒരു ശക്തി അനുഭവപ്പെടുന്നു. ഇതാണ് ന്യൂട്ടന്റെ മൂന്നാം ചലന നിയമം.
ആക്കം സംരക്ഷണ തത്വം (Law of conservation of momentum):
- ഒരു ഒറ്റപ്പെട്ട സംവിധാനത്തിലെ, പരസ്പരം പ്രവർത്തിക്കുന്ന രണ്ടോ അതിലധികമോ ഉള്ള വസ്തുക്കൾക്കു മേൽ, ഒരു ബാഹ്യബലം പ്രയോഗിക്കാത്തിടത്തോളം കാലം, അവയുടെ മൊത്തം ആക്കം സ്ഥിരമായി നിലനിൽക്കുന്നു.
- അതിനാൽ, ആക്കം സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഇതാണ് ആക്കം സംരക്ഷണ തത്വം.
Note:
ന്യൂട്ടന്റെ മൂന്നാം ചലന നിയമത്തിന്റെ നേരിട്ടുള്ള അനന്തരഫലമാണ് ആക്കം സംരക്ഷണ തത്വം, നില കൊള്ളുന്നത് (Law of conservation of momentum). അതിനാൽ, ഈ ചോദ്യത്തിന് ന്യൂട്ടന്റെ മൂന്നാം ചലന നിയമവും, ആക്കം സംരക്ഷണ തത്വവും ഇതിന് ഉത്തരമായി വരും.