App Logo

No.1 PSC Learning App

1M+ Downloads

അഗ്നിശിലകളെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

  1. ഗ്രൈനുകളുടെ ഘടന, രൂപങ്ങൾ, സ്വഭാവ സവിശേഷതകൾ ഉള്ള പാറ
  2. പാറകളുടെ ശിഥിലീകരണത്തിലൂടെയും വിഘടനത്തിലൂടെയും ഉരുത്തിരിഞ്ഞ അവശിഷ്ടങ്ങൾ
  3. ആൻഡസൈറ്റ്, ബസാൾട്ട്, ബ്ലീഡിയൻ, പ്യൂമിസ് യോലൈറ്റ്, സ്കോറിയ, ടഫ് എന്നിവ ഉൾപ്പെടുന്നതാണ് പാറകൾ.
  4. അവയ്ക്ക് ചെളി വിള്ളലുകളും അലകളുടെയോ തിരമാലകളുടെയോ അടയാളങ്ങളും ഉണ്ട്.

    Aഎല്ലാം ശരി

    B2, 4 ശരി

    C1 മാത്രം ശരി

    D1, 3 ശരി

    Answer:

    D. 1, 3 ശരി

    Read Explanation:

    ആഗ്നേയ ശിലകൾ

    • ശിലകളുടെ മൂന്ന് തരങ്ങളിലൊന്നാണ് ആഗ്നേയ ശില (igneous rock).
    • മാഗ്മ തണുത്തുറഞ്ഞാണ് ഇവ രൂപം കൊള്ളുന്നത്.
    • ലാവ ഘനീഭവിച്ച് രൂപം പ്രാപിക്കൗന്നവയാണ് ഇത്തരം ശിലകൾ.
    • ശകതമായ താപം മൂലം സൃഷ്ടിക്കപ്പെടുന്നതായതുകൊണ്ടാണു ഇവയെ ആഗ്നേയശില എന്നു വിളിക്കുന്നത്.
    • ക്രിസ്റ്റലീകരണം വഴിയോ അല്ലാതെയോ ഭൗമോപരിതലത്തിലോ അതിനു താഴെയോ ഇവ രൂപപ്പെടാം.
    • ഭൂമിയുടെ പുറമ്പാളിയിലോ മാന്റിലിലോ ഉള്ള പാറകൾ ഭാഗികമായി ഉരുകിയാണ് മാഗ്മ ഉണ്ടാകുന്നത്.
    • സാധാരണയായി മൂന്ന് കാരണങ്ങളാലാണ് മാഗ്മ ഉണ്ടാകുന്നത്: താപനിലയിലെ വർദ്ധനവ്, മർദ്ദത്തിന്റെ കുറയൽ, ഘടനയിലെ വ്യതിയാനം.
    • 700-ലേറെ തരം ആഗ്നേയശിലകളുണ്ട്.
    • ഇവയിൽ മിക്കതും ഭൂമിയുടെ ഉപരിതലത്തിന് താഴെയാണ്.
    • ഘടനയും എങ്ങനെ രൂപപ്പെട്ടുവെന്നതനുസരിച്ചും ഇവ വ്യത്യസ്ത സ്വഭാവസവിശേഷതകൾ കാണിക്കുന്നു.

    ആഗ്നേയ ശിലകളെ പ്രധാനമായും രണ്ടായി തരംതിരിക്കാം :

    1.ആന്തരാഗ്നേയ ശിലകൾ.([Intrusive Igneous Rocks)

    • ഡയോറൈറ്റ്, ഗ്രാനൈറ്റ്,ഗാബോ എന്നിവ ഉദാഹരണങ്ങളാണ്.
    • ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ആഴത്തിൽ മാഗ്മ തണുത്തുറഞ്ഞുണ്ടാകുന്ന എല്ലാത്തരം ആന്തരാഗ്നേയശിലഖകളെയും പൊതുവെ പ്ലൂട്ടോണുകൾ എന്നാണ് അറിയപ്പെടുന്നത്. 

    2.ബാഹ്യാഗ്നേയശികൾ (Extrusive Igneous Rocks) 

    • അഗ്നിപർവതങ്ങളിലൂടെയും ഭൂവൽക്കത്തിലെ വിള്ളലുകളിലൂടെയും ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്നതാണ് ബാഹ്യാഗ്നേയശിലകൾ.
    • ബസാൾട്ട്, റയോലൈറ്റ്, ആന്റിസൈറ്റ് എന്നിവ ഉദാഹരണങ്ങളാണ്. 

    • ആഗ്നേയശിലകളുടെ ടെക്‌സ്‌ച്ചര്‍ നിര്‍ണയിക്കുന്നതില്‍ ധാതുതരികളുടെ
      വലുപ്പം ഒരു പ്രധാന പങ്കു വഹിക്കുന്നു
    • ടെക്‌സ്ചറിന്റെ അടിസ്ഥാനത്തില്‍ ആഗ്നേയശിലകളെ വിവിധ ഇനങ്ങളായി തിരിച്ചിരിക്കുന്നു.
    • വലിയതരികളുള്ള ആഗ്നേയശിലകളിലെ പരലുകള്‍ സുക്ഷ്മദര്‍ശിനിയുടെ സഹായമില്ലാതെതന്നെ കാണാന്‍ പറ്റുന്നവിധം വലുതായിരിക്കും.
    • മറിച്ച്‌, സുക്ഷ്മതരികളുള്ള  ആഗ്നേയശിലകളിലെ ധാതുതരികളെ തിരിച്ചറിയുന്നതിന്‌
      മൈക്രോസ്‌കോപ്പിന്റെ സഹായം ആവശ്യമാണ്‌.
    • വലിയതരികള്‍ക്കും സൂക്ഷ്മതരികള്‍ക്കും ഇടയില്‍ ഇടത്തരം വലിപ്പമുള്ള തരികളുള്ള 
      ആഗ്നേയശിലകള്‍ ആഴം കുറഞ്ഞ ഭയമാന്തര്‍ഭാഗത്ത്‌ രൂപം കൊള്ളുന്നു.

    Related Questions:

    Which of the following statement is false?
    ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് ഡിഗ്രീ വ്യത്യാസം ഏകദേശം

    Choose the statements that accurately describe Earth's magnetic field:

    1. It is primarily generated by the solid inner core.
    2. The magnetic field protects Earth from solar radiation.
    3. Earth's magnetic field is static and does not change over time
      അഗ്നിപർവതങ്ങളിലൂടെ പുറന്തള്ളുന്ന ലാവയുടെ സ്രോതസ്സ് ?
      Who developed the Central Place Theory in 1933?