App Logo

No.1 PSC Learning App

1M+ Downloads

അടുത്തിടെ കേരളം മനുഷ്യ - മൃഗ സംഘർഷത്തെ സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. സംസ്ഥാന പ്രത്യേക ദൂരന്തവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതെല്ലാമാണ് ശരി ?

  1. തീരദേശ ശോഷണം കേരളത്തിലെ ഒരു സംസ്ഥാന പ്രത്യേക ദുരന്തമാണ്.
  2. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിന് ( SDRF) കീഴിൽ ലഭ്യമായ ഫണ്ടിന്റെ ഏകദേശം 40% ഇരകൾക്ക് അടിയന്തര സഹായം നല്കാൻ ഉപയോഗിക്കാം.
  3. വന്യജീവി സംരക്ഷണ നിയമം ഉൾപ്പെടെയുള്ള മറ്റ് മാനദണ്ഡങ്ങൾ മറികടന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് (SDMA) നടപടികൾ സ്വീകരിക്കാം.

    Aഎല്ലാം ശരി

    Bഒന്നും മൂന്നും ശരി

    Cഒന്ന് മാത്രം ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    B. ഒന്നും മൂന്നും ശരി

    Read Explanation:

    സംസ്ഥാന പ്രത്യേക ദുരന്തം

    • അടുത്തിടെ കേരളം മനുഷ്യ - മൃഗ സംഘർഷത്തെ സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. അവ താഴെ നല്കിയിരിക്കുന്നവയാണ്.

    1. തീരദേശ ശോഷണം കേരളത്തിലെ ഒരു സംസ്ഥാന പ്രത്യേക ദുരന്തമാണ്.

    2. വന്യജീവി സംരക്ഷണ നിയമം ഉൾപ്പെടെയുള്ള മറ്റ് മാനദണ്ഡങ്ങൾ മറികടന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് (SDMA) നടപടികൾ സ്വീകരിക്കാം.


    Related Questions:

    ദുരന്തനിവാരണത്തിലെ റോളുകളെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. ഇതിൽ ഏതാണ് തെറ്റ്?
    i. കേന്ദ്ര ദുരിതാശ്വാസ കമ്മീഷണർ പ്രകൃതിദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
    ii. NDMA അതിന്റെ വാർഷിക റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കുന്നു.
    iii. കേന്ദ്രസർക്കാർ ദേശീയ ദുരന്തങ്ങൾ പ്രഖ്യാപിക്കുന്നു.
    iv. എൻഡിഎംഎ അംഗങ്ങൾ മൂന്ന് വർഷത്തെ കാലാവധിയാണ് വഹിക്കുന്നത്.

    2024-ൽ, കേരള സർക്കാർ "കാലാവസ്ഥാ പ്രതിരോധ കേരള ഇനിഷ്യേറ്റീവ്" (CRKI) ആരംഭിച്ചു, ഇത് സംസ്ഥാനത്തിൻ്റെ ദുരന്ത സാധ്യത കുറയ്ക്കൽ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവയുമായി യോജിക്കുന്നു. കേരളത്തിന്റെ ഭരണത്തിന്റെയും ആസൂത്രണ സംവിധാനത്തിന്റെയും പശ്ചാത്തലത്തിൽ ഈ സംരംഭത്തെപ്പറ്റി താഴെപ്പറയുന്ന സവിശേഷതകളിൽ ഏതാണ് ശരിയായി വിവരിക്കുന്നത്?

    1. കാലാവസ്ഥാ പൊരുത്തപ്പെടുത്തൽ തന്ത്രങ്ങളെ ഇത് നേരിട്ട് തദ്ദേശ സ്വയംഭരണ (LSG) തല പദ്ധതികളിലേക്ക് സംയോജിപ്പിക്കുന്നു.

    2. ഇത് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) ഏകോപിപ്പിക്കുകയും ലോകബാങ്ക് മാത്രം ധനസഹായം നൽകുകയും ചെയ്യുന്നു.

    3.ദുരന്ത സാധ്യതയുള്ള മേഖലകൾക്കുള്ള നീർത്തട അധിഷ്‌ഠിത വികസനത്തിനും പ്രകൃതി അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾക്കും

    ഇത് ഊന്നൽ നൽകുന്നു.

    4.ജില്ലാതല ആസൂത്രണത്തിൽ കാലാവസ്ഥാ ദുർബലതാ സൂചികയുടെ ഉപയോഗം ഇത് നിർബന്ധമാക്കുന്നു

    മുകളിൽ നൽകിയിരിക്കുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?

    2025 മെയിൽ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച കപ്പൽ അപകടം ?

    ദുരന്ത നിവാരണത്തിന്റെ ഘട്ടങ്ങളെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ്/ഏതൊക്കെയാണ് ശരിയല്ലാത്തത്?

    i. ലഘൂകരണം (Mitigation) എന്നത് ദുരന്തങ്ങളെ തടയുന്നതിനുള്ള ദീർഘകാല നടപടികൾ ഉൾക്കൊള്ളുന്നു.
    ii. തയ്യാറെടുപ്പ് (Preparedness) എന്നത് ദുരന്തങ്ങളെ നേരിടാനുള്ള വിദ്യാഭ്യാസവും പരിശീലനവും ഉൾക്കൊള്ളുന്നു.
    iii. പ്രതികരണം (Response) എന്നത് ആളുകളെ ഒഴിപ്പിക്കുന്നതിലും വൈദ്യസഹായം പോലുള്ള അവശ്യവസ്തുക്കൾ നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
    iv. പുനഃസ്ഥാപനം (Recovery) എന്നത് ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് മുന്നറിയിപ്പുകൾ നൽകുന്നത് ഉൾക്കൊള്ളുന്നു.
    v. നാല് ഘട്ടങ്ങളും നടപ്പിലാക്കുന്നത് സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്റർ മാത്രമാണ്.

    Which of the following is an example of an anthropogenic disaster?