App Logo

No.1 PSC Learning App

1M+ Downloads

അമേരിക്കൻ വിപ്ലവം ഉണ്ടാകുവാൻ ഇടയായ കാരണങ്ങളായി പരിഗണിക്കാവുന്നത് ഇവയിൽ ഏതെല്ലാമാണ്?

  1. 1756 മുതൽ 1763 വരെ നീണ്ടുനിന്ന ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലുള്ള  ഏഴ് വർഷത്തെ യുദ്ധത്തിൽ ഫ്രഞ്ചുകാർ പരാജയപ്പെട്ടത്
  2. ബ്രിട്ടന്റെ നാവിക പടയുടെ ചെലവ് ഏറ്റെടുക്കാൻ കോളനികളോട് ആവശ്യപ്പെട്ടത്
  3. ബ്രിട്ടൻ ഏർപ്പെടുത്തിയ  മെർക്കന്റലിസ്റ്റ് നയം

    Aii, iii എന്നിവ

    Biii മാത്രം

    Cഇവയെല്ലാം

    Dii മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    അമേരിക്കൻ വിപ്ലവം ഉണ്ടാകുവാൻ ഇടയായ കാരണങ്ങൾ :

    • 1756 മുതൽ 1763 വരെ നീണ്ടുനിന്ന ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലുള്ള  ഏഴ് വർഷത്തെ യുദ്ധത്തിൽ ഫ്രഞ്ചുകാർ പരാജയപ്പെട്ടു 
    • ഫ്രഞ്ചുകാർക്കേറ്റ പരാജയം വടക്കേ അമേരിക്കയിലെ ബ്രിട്ടീഷ് കോളനികൾക്ക്  മേലുണ്ടായിരുന്ന ഫ്രാൻസിന്റെ സൈനികവും പ്രാദേശികവുമായ ഭീഷണി ഇല്ലാതാക്കി.

    • വിജയം നേടിയെങ്കിലും ഏഴുവർഷത്തെ യുദ്ധം മൂലം ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതി തകർന്നു.
    • അമേരിക്കൻ കോളനികൾ തങ്ങളുടെ സ്വന്തം പ്രതിരോധത്തിന് ബ്രിട്ടന്റെ നാവിക പടയുടെ ചെലവ് കൂടി ഏറ്റെടുക്കാൻ ബ്രിട്ടൻ ആവശ്യപ്പെട്ടത് കോളനികൾക്ക് സ്വീകാര്യമായിരുന്നില്ല 

    • ബ്രിട്ടനെ ദുർബലപ്പെടുത്താനുള്ള ഒരു സാധ്യതയായി അമേരിക്കൻ കോളനികളിലെ അശാന്തിയെ കണ്ടുകൊണ്ട്, കൊളോണിയൽ പ്രതിരോധ ശ്രമങ്ങളെ ഫ്രാൻസും  രഹസ്യമായി പിന്തുണച്ചു 

    • ഓഹിയോ മിസിസിറ്റി നദിക്ക് സമീപത്തെ ബ്രിട്ടന്റെ അതീനതയിലുള്ള സ്ഥലം കോളനികൾക്ക് ലഭിക്കുമെന്ന് അവർ പ്രതീക്ഷിച്ചു.എന്നാൽ ബ്രിട്ടൻ അത് നൽകിയില്ല,ഇതും കോളനിക്കാരിൽ അസംതൃപ്തി ഉണ്ടാക്കി

    • ബ്രിട്ടൻ ഏർപ്പെടുത്തിയ  മെർക്കന്റലിസ്റ്റ് നയം സ്ഥിതി ഏറ്റവും വഷളാക്കി 

    • അമേരിക്കൻ കോളനികളിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ബ്രിട്ടൻ ഇടപെടാതിരുന്നത് 

    Related Questions:

    സ്പാനിഷ് ഗവൺമെന്റിന്റെ നാവികനായി വടക്കേ അമേരിക്കയിൽ ക്രിസ്റ്റഫർ കൊളംബസ് എത്തിയ വർഷം?
    ബ്രിട്ടീഷ് നയങ്ങളെ എതിർക്കുകയും. അമേരിക്കൻ കോളനികൾക്ക് കൂടുതൽ സ്വയംഭരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുകയും ചെയ്ത വിഭാഗം അറിയപ്പെട്ടിരുന്ന പേര്?
    ഇക്ത്യസോർ എന്നറിയപ്പെട്ടിരുന്ന 18 കോടി വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന വമ്പൻ ജലജീവിയുടെ ഫോസിൽ ഏത് രാജ്യത്ത് നിന്നാണ് കണ്ടെത്തിയത് ?
    അമേരിക്കയിലെ 13 കോളനികളിൽ, 9 എണ്ണത്തിൽ നിന്നുള്ള പ്രതിനിധികൾ അടങ്ങുന്ന സ്റ്റാമ്പ് ആക്റ്റ് കോൺഗ്രസ് ന്യൂയോർക്ക് സിറ്റിയിൽ യോഗം ചേർന്ന വർഷം?
    അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രപിതാവ് ആര്?