App Logo

No.1 PSC Learning App

1M+ Downloads

ആകാശീയ വിദൂരസംവേദനത്തിന്റെ പോരായ്മകൾ എന്തെല്ലാം :

  1. വിമാനത്തിനുണ്ടാകുന്ന കുലുക്കം ചിത്രങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്നു
  2. വിസ്തൃതി കുറഞ്ഞ പ്രദേശങ്ങളുടെ ചിത്രീകരണം പ്രായോഗികമല്ല
  3. വിമാനത്തിന് പറന്നുയരാനും ഇറങ്ങാനും തുറസ്സായ സ്ഥലം ആവശ്യമാണ്
  4. ഇന്ധനം നിറയ്ക്കുന്നതിന് വിമാനം ഇടയ്ക്കിടെ നിലത്തിറക്കുന്നത് ചെലവ് വർധിപ്പിക്കുന്നു

    A1, 3 എന്നിവ

    B1, 3, 4 എന്നിവ

    C2, 3 എന്നിവ

    D4 മാത്രം

    Answer:

    B. 1, 3, 4 എന്നിവ

    Read Explanation:

    • വിമാനത്തിൽ ഉറപ്പിച്ചിട്ടുള്ള ക്യാമറകളുടെ സഹായത്തോടെ ആകാശത്തുനിന്നു ഭൂപ്രതലത്തിൻ്റെ ചിത്രങ്ങൾ പകർത്തുന്ന രീതിയാണ് ആകാശീയ വിദൂരസംവേദനം.
    • താരതമ്യേന വിസ്തൃതി കുറഞ്ഞ പ്രദേശങ്ങളുടെ വിവരശേഖരണത്തിനാണ് ആകാശീയ വിദൂരസംവേദനം ഉപയോഗിക്കാറുള്ളത്.
    • ആവശ്യങ്ങൾക്കനുസൃതമായി ഏത് പ്രദേശത്തിൻ്റെ വിവരശേഖരണം വേണമെങ്കിലും ഇത്തരത്തിൽ നടത്താം എന്നതാണ് ഇതിൻറെ നേട്ടം.
    • വിമാനം കടന്നുപോകുന്ന പ്രദേശങ്ങളുടെ തുടർച്ചയായുള്ള ചിത്രങ്ങൾ ലഭിക്കുന്നു എന്നതും ഈ രീതിയുടെ ഒരു മേന്മയാണ്.

    ആകാശീയ വിദൂരസംവേദനത്തിൻറെ പോരായ്മകൾ:

    • വിമാനത്തിനുണ്ടാകുന്ന കുലുക്കം ചിത്രങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്നു.
    • വിസ്തൃതി കൂടിയ പ്രദേശങ്ങളുടെ ചിത്രീകരണം പ്രായോഗികമല്ല.
    • വിമാനത്തിന് പറന്നുയരാനും ഇറങ്ങാനും തുറസ്സായ സ്ഥലം ആവശ്യമാണ്.
    • ഇന്ധനം നിറയ്ക്കുന്നതിന് വിമാനം ഇടയ്ക്കിടെ നിലത്തിറക്കുന്നത് ചെലവ് വർധിപ്പിക്കുന്നു.

    Related Questions:

    സൂര്യനിൽ നിന്നുമുള്ള ബുധന്റെ അകലം എത്ര ?

    വാതകങ്ങൾ ജലതന്മാത്രകൾ എന്നിവയ്ക്കുപുറമേ പൊടിപടലങ്ങളും അന്തരീക്ഷത്തിന്റെ ഭാഗമാണ് ഏതൊക്കെ മാർഗ്ഗങ്ങളിലൂടെയാണ് മുഖ്യമായും പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ എത്തിച്ചേരുന്നത് ?

    1. കാറ്റിലൂടെ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുന്നവ
    2. അഗ്നിപർവ്വതങ്ങളിൽലൂടെ പുറത്തുവരുന്നവ
    3. ഉൽക്കകൾ കത്തുന്നതിലൂടെ ഉണ്ടാകുന്ന ചാരം
      ഗ്യുമേസിയ ഒച്ചോയ് (Guemesia ochoai) എന്ന പുതിയ ഇനം ദിനോസറിന്റെ ഫോസിൽ കണ്ടെത്തിയത് ഏത് രാജ്യത്ത് നിന്നാണ് ?
      ഒരു ഇസ്ലാമിക രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുന്ന ആദ്യ വനിത ഏത് രാജ്യക്കാരിയാണ്?
      മണ്ണുമലിനീകരണത്തിന്റെ പ്രധാന കാരണം :