App Logo

No.1 PSC Learning App

1M+ Downloads

ആവേഗങ്ങൾ വൈദ്യുതപ്രവാഹമായാണ് സഞ്ചരിക്കുന്നത്. ഈ പ്രസ്‌താവനയെ ന്യായീകരിക്കുന്ന തെളിവുകൾ ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക

  1. പ്ലാസ്മ‌ാ സതരത്തിലെ ചാർജ് വ്യതിയാനമാണ് ആവേഗമായി മാറുന്നത്.
  2. പ്ലാസ്മാ സ്തരത്തിൽ നിലനിൽക്കുന്ന അയോണുകളുടെ വിന്യാസത്തിലെ വ്യത്യാസമാണ് ആവേഗമായി മാറുന്നത്
  3. അയോണുകളുടെ സന്തുലിതാവസ്‌ഥയാണ് ആവേഗമായി മാറുന്നത്.

    Aഎല്ലാം

    B1 മാത്രം

    C1, 2 എന്നിവ

    D2 മാത്രം

    Answer:

    C. 1, 2 എന്നിവ

    Read Explanation:

    സന്ദേശങ്ങളുടെ രൂപപ്പെടലും പ്രേക്ഷണവും

    • നാഡീവ്യവസ്ഥ നിയന്ത്രണവും ഏകോപനവും സാധ്യമാക്കുന്നത് സന്ദേശങ്ങളിലൂടെയാണ്.
    • നാഡീകോശത്തിൻ്റെ കോശസ്‌തരത്തിനുപുറത്ത് പോസിറ്റീവ് ചാർജും അകത്ത് നെഗറ്റീവ് ചാർജും നിലനിൽക്കുന്നു.
    • പല അയോണുകളുടെ വിന്യാസത്തിലുള്ള വ്യത്യാസമാണ് ഇതിന് കാരണം.
    • ഉദ്ദീപിക്കപ്പെടുമ്പോൾ ആ ഭാഗത്ത് അയോണുകളുടെ വിന്യാസത്തിൽ വ്യത്യാസമുണ്ടാകുന്നതിനാൽ കോശസ്തരത്തിനകത്ത് പോസിറ്റീവ് ചാർജും പുറത്ത് നെഗറ്റീവ് ചാർജും ആയിമാറുന്നു.
    • നൈമിഷികമായി ഉണ്ടാകുന്ന ചാർജ് വ്യതിയാനം തൊട്ടടുത്ത ഭാഗത്തെ ഉത്തേജിപ്പിച്ച് സമാന രീതിയിലുള്ള ചാർജ് വ്യതിയാനമുണ്ടാക്കുന്നു.
    • ഈ പ്രക്രിയ തുടരുക വഴി വൈദ്യുപ്രവാഹമായി സന്ദേശങ്ങൾ പ്രവഹിക്കുന്നു.
    • നാഡീകോശത്തിലുടെ പ്രേഷണം ചെയ്യപ്പെടുന്ന സന്ദേശങ്ങളാണ് നാഡിയ ആവേഗങ്ങൾ.

    Related Questions:

    കയ്പ്പിന് കാരണമാകുന്ന സ്വാദ് മുകുളങ്ങൾ കാണപ്പെടുന്നത്?
    സെറിബ്രോസ്പൈനൽ ദ്രാവകത്തിൻ്റെ (CSF) പ്രാഥമിക പ്രവർത്തനം എന്താണ്?
    മനുഷ്യശരീരത്തിലെ തൊലി മുഴുവൻ മാറി പുതിയതാകാൻ വേണ്ട കാലാവധി?

    നാഡീ വ്യവസ്ഥയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

    1.ഷ്വാന്‍ കോശങ്ങള്‍ ആക്സോണിനെ ആവര്‍ത്തിച്ച് വലയം ചെയ്യുന്നതിലൂടെയാണ് മയലിന്‍ ഷീത്ത് രൂപം കൊള്ളുന്നത്.

    2.ആവേഗങ്ങളെ ആക്സോണില്‍ നിന്നും സിനാപ്റ്റിക് നോബില്‍ / സിനാപ്സില്‍ എത്തിക്കുന്നത്‌  ഡെന്‍ഡ്രൈറ്റ് ആണ്.

    3.തൊട്ടടുത്ത ന്യൂറോണില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കുന്നത്‌ ആക്സോണൈറ്റ് ആണ്.

    ഇൻ്റർ ന്യൂറോണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. സംവേദനാഡിയെയും പ്രേരകനാഡിയെയും ബന്ധിപ്പിക്കുന്ന നാഡീകോശം
    2. സംവേദ ആവേഗങ്ങൾക്കനുസൃതമായി വേഗത്തിലുള്ള പ്രതികരണ നിർദേശങ്ങൾ രൂപപ്പെടുത്തുന്നു
    3. സുഷുമ്‌നയിൽ നിന്നുള്ള നിർദേശം ബന്ധപ്പെട്ട പേശിയിലേക്കു കൊണ്ടു പോകുന്നു