App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന /പ്രസ്താവനകൾ കണ്ടെത്തുക

  1. 'ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ ' എന്ന വാക്കുകളോടെയാണ് ആമുഖം ആരംഭിക്കുന്നത്
  2. ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ച ജവഹർലാൽ നെഹ്റുവിന്റെ ലക്ഷ്യ പ്രമേയമാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന് പിന്നിലെ ആദർങ്ങൾ
  3. 1976 -ലെ 42 -ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ 'സെക്കുലർ 'എന്ന പദം ചേർത്തു
  4. ആമുഖം എന്ന ആശയം കടമെടുത്തത് ഫ്രഞ്ച് ഭരണഘടനയിൽ നിന്നാണ്

    A2, 4

    Bഎല്ലാം

    C1, 2, 3 എന്നിവ

    D2 മാത്രം

    Answer:

    C. 1, 2, 3 എന്നിവ

    Read Explanation:

    • 'ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ ' എന്ന വാക്കുകളോടെയാണ് ആമുഖം ആരംഭിക്കുന്നത് 

    • ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ച ജവഹർലാൽ നെഹ്റുവിന്റെ ലക്ഷ്യ പ്രമേയമാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന് പിന്നിലെ ആദർങ്ങൾ

    • 1946 ഡിസംബർ 13 ന് കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയിൽ ജവഹർ ലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യ പ്രമേയമാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖമായി മാറിയത് 

    • ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ (Preamble) 'സെക്കുലർ' (Secular - മതേതരത്വം) എന്ന വാക്ക് ചേർത്തത് 1976-ലെ 42-ാം ഭരണഘടനാ ഭേദഗതി നിയമം (42nd Constitutional Amendment Act, 1976) വഴിയാണ്. 

    • സെക്കുലർ' എന്നതിനോടൊപ്പം സോഷ്യലിസ്റ്റ് (Socialist - സോഷ്യലിസം) , ഇന്റഗ്രിറ്റി (Integrity - അഖണ്ഡത) എന്നീ രണ്ട് വാക്കുകൾ കൂടി ഈ ഭേദഗതിയിലൂടെ ആമുഖത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്

    • ആമുഖം എന്ന ആശയം കടമെടുത്തത് യു. എസ് . എ യിൽ നിന്നാണ് 


    Related Questions:

    The sequence in which the given terms are mentioned in the Preamble to the Constitution of India is:
    ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒരേയൊരു തീയതി ഏതാണ്?
    The term ‘We’ in Preamble means

    "നമ്മുടെ ഭരണഘടനാ നിർമ്മാണ സഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു".

    ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗവുമായി ബന്ധപ്പെട്ട വാചകമാണ് മുകളിൽ തന്നിരിക്കുന്നത് ?

    Inclusion of the word ‘Fraternity’ in the Preamble of Indian Constitution is proposed by :