App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ 86-ാം ഭേദഗതിയുമായി ബന്ധപ്പെട്ട് ശരിയായതേത് ?

  1. ഭരണഘടനയിൽ പുതുതായി 21 (എ) വകുപ്പ് കൂട്ടിച്ചേർത്തു.
  2. 2004 ൽ പാർലമെന്റ് പാസാക്കി.
  3. ഭരണഘടനയുടെ 45-ാം വകുപ്പിൽ 6 വയസ്സുവരെയുള്ള കുട്ടികൾക്ക് ശൈശവകാല പരിചരണവും വിദ്യാഭ്യാസവും നൽകേണ്ടത് രാഷ്ട്രത്തിന്റെ കടമയാണെന്ന്വ്യവസ്ഥ ചെയ്തു.

    Aഎല്ലാം ശരി

    Bi, iii ശരി

    Ci, ii ശരി

    Di തെറ്റ്, ii ശരി

    Answer:

    B. i, iii ശരി

    Read Explanation:

    86-ാം ഭേദഗതി

    • 2002 ഡിസംബർ പന്ത്രണ്ടാം തീയതിയാണ് 86-ാം ഭേദഗതിക്ക് അംഗീകാരം ലഭിച്ചത്
    • 86-ാം ഭേദഗതിക്ക് അംഗീകാരം നൽകിയ രാഷ്ട്രപതി: എ.പി.ജെ അബ്ദുൽ കലാം
    • 86-ാം ഭേദഗതി നിലവിൽ വരുമ്പോൾ അടൽ ബിഹാരി വാജ്പേയ് ആയിരുന്നു പ്രധാനമന്ത്രി.
    • പ്രാഥമിക വിദ്യാഭ്യാസത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ ചേർക്കുക എന്നതായിരുന്നു ഭേദഗതിയുടെ മുഖ്യലക്ഷ്യം.

    • ഇതിനായി മൗലീകാവകാശങ്ങൾ ഉൾപ്പെടുന്ന ഭരണഘടനയുടെ ഭാഗം 3ൽ ഒരു പുതിയ മൗലികാവകാശമായി അനുഛേദം 21(A) കൂട്ടിച്ചേർക്കപ്പെട്ടു.

    • 21(A) പ്രകാരം 6നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം വ്യവസ്ഥ ചെയ്യപ്പെടുന്നു.

    • ഭരണഘടനയുടെ 45-ാം വകുപ്പിനെയും 86-ാം ഭേദഗതിയാൽ ഭേദഗതി ചെയ്യപ്പെട്ടു.
    • ഇത് പ്രകാരം  6 വയസ്സുവരെയുള്ള കുട്ടികൾക്ക് ശൈശവകാല പരിചരണവും വിദ്യാഭ്യാസവും നൽകേണ്ടത് രാഷ്ട്രത്തിന്റെ കടമയാണെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു 

       

     


    Related Questions:

    വിദ്യാഭ്യാസം, വനം, അളവ് തൂക്കം, നീതിന്യായ ഭരണം, വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം എന്നീ വിഷയങ്ങളെ സംസ്ഥാന ലിസ്റ്റിൽ നിന്ന് കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയ ഭരണഘടനാ ഭേദഗതി ഏത് ?
    Which Amendment introduced the Goods and Services Tax (GST) in India?
    ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
    91st Amendment of 2003 Came into force on :
    74th Amendment Act of Indian Constitution deals with: