App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ രാഷ്ട്രപതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?

  1. രാഷ്ട്രപതിയുടെ കാലാവധി അവസാനിച്ചാലും അദ്ദേഹത്തിൻ്റെ പിൻഗാമി ഉദ്യോഗത്തിൽ പ്രവേശിക്കുന്നത് വരെ ഉദ്യോഗത്തിൽ തുടരാം
  2. രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻ്റെ അഭാവത്തിൽ ഉപരാഷ്ട്രപതി മുൻപാകെ ചെയ്യാം
  3. രണ്ടു പ്രവാശ്യത്തിൽ കൂടുതൽ രാഷ്ട്രപതിയെ തെരെഞ്ഞെടുക്കുവാൻ പാടില്ല
  4. രാഷ്ട്രപതിക്ക് എതിരെയുള്ള ആക്ഷേപ വിചാരണ ആരംഭിക്കേണ്ടത് ലോകസഭയിലാണ്

    A2, 3, 4 തെറ്റ്

    B3, 4 തെറ്റ്

    Cഎല്ലാം തെറ്റ്

    D4 മാത്രം തെറ്റ്

    Answer:

    A. 2, 3, 4 തെറ്റ്

    Read Explanation:

    • ചീഫ് ജസ്റ്റിസ് അഭാവത്തിൽ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജി സത്യ വാചകം ചൊല്ലിക്കൊടുക്കുന്നു.
    • ഒരു വ്യക്തിക്ക് എത്ര പ്രാവശ്യം വേണമെങ്കിലും ഇന്ത്യൻ പ്രസിഡൻറ് സ്ഥാനം വഹിക്കാവുന്നതാണ്
    • 14 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകിയതിനു ശേഷം രാജ്യസഭയിലോ ലോക്സഭയിലോ ഇംപീച്ച് മെൻറ് പ്രമേയം അവതരിപ്പിക്കാവുന്നതാണ്

    Related Questions:

    ഇന്ത്യയിൽ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള അധികാരം ആർക്കാണ് ?

    ഇന്ത്യൻ ഭരണഘടനയിൽ പ്രസ്താവിച്ചിരിക്കുന്ന വിവിധ ഫണ്ടുകളെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ് ?

    1. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 266 ലാണ് കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്
    2. കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സർക്കാരിന് പാർലമെന്റിന്റെ അനുമതി ആവശ്യമാണ്
    3. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 267 ലാണ് കണ്ടിജൻസി ഫണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്
    4. ഓരോ സംസ്ഥാനത്തിനും അതിന്റേതായ കണ്ടിൻജൻസി ഫണ്ട് ഉണ്ടെന്ന് പ്രസ്താവിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 267(2)  
    The Attorney – General of India is appointed by :
    The Comptroller and Auditor General of India is appointed by :
    ആർട്ടിക്കിൾ 56 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?