App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ മടക്ക് പർവതങ്ങൾക്ക് ഉദാഹരണം ഏതെല്ലാമാണ് ?

  1. ഹിമാലയം
  2. ആൽപ്സ്
  3. റോക്കിസ്
  4. ആൻഡീസ്‌

    A4 മാത്രം

    B1, 3 എന്നിവ

    Cഇവയെല്ലാം

    D2 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    മടക്ക് പർവതങ്ങൾ (Folded Mountains)

    • ഭൂവല്‍ക്കത്തിലെ ശിലാപാളികളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം ശിലകളില്‍ മടക്കുകള്‍ സൃഷ്ടിക്കുന്നു.
    • ഈ പ്രക്രിയ അറിയപ്പെടുന്നത് വലനം എന്നാണ്.
    • വലന പ്രക്രിയയുടെ ഭാഗമായി രൂപം കൊള്ളുന്ന പർവതങ്ങളാണ് മടക്ക് പർവതങ്ങൾ
    • അതായത് ഭൂമിയുടെ രണ്ടോ അതിലധികമോ ടെക്റ്റോണിക് പ്ലേറ്റുകൾ ഒരുമിച്ച് കൂട്ടിമുട്ടുന്നിടത്താണ്  മടക്ക് പർവതങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.
    • മറ്റുള്ള പർവ്വതങ്ങളെക്കാൾ ഇവയ്ക്ക് സാധാരണയായി ഉയരം കൂടുതലായിരിക്കു
    • ഇന്ന് ഭുമിയിൽ കാണുന്ന കൂടുതൽ പർവ്വതങ്ങളും മടക്ക്  പർവ്വതങ്ങളാണ്
    • ഹിമാലയം , ആൽപ്സ് , റോക്കിസ് , ആൻഡീസ്‌ എന്നിവയെല്ലാം മടക്ക് പർവ്വതങ്ങൾക്ക് ഉദാഹരണമാണ് 

    Related Questions:

    ഭൂമിയുടെ ധ്രുവപ്രദേശത്ത് വച്ച് മാസും ഭാരവും നിർണയിച്ച ഒരു വസ്തുവിനെ ഭൂമധ്യരേഖക്കടുത്ത് വച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

    താഴെ പറയുന്ന നദികളിൽ ആസ്‌ട്രേലിയയിൽ സ്ഥിതി ചെയ്യാത്ത നദി ഏതാണ് ? 

    1. മുറെ നദി 
    2. ഡാർലിംഗ് നദി 
    3. പരൂ നദി 
    4. ഇർതിംഗ് നദി
    5. കാൽഡ്യൂ നദി
    വടക്കേ അമേരിക്കയെ ഏഷ്യയിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക് ഏതാണ് ?

    Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

    1. പർവ്വതങ്ങളെ രൂപം കൊള്ളുന്നത് അടിസ്ഥാനത്തിൽ, മടക്ക് പർവ്വതങ്ങൾ, അവശിഷ്ട പർവ്വതങ്ങൾ, ഖണ്ഡ പർവതങ്ങൾ എന്നിങ്ങനെ മൂന്നായി തിരിക്കാം.
    2. ആൽപ്സ് പർവത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്, മൗന്റ് ബ്ലാങ്ക്.
    3. ഏഷ്യ യൂറോപ്പ് ഭൂഖണ്ഡങ്ങളുടെ അതിർത്തിയായി, സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ്, യൂറാൽ.
    4. പാകിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലും ആയി വ്യാപിച്ചു കിടക്കുന്ന പർവ്വത നിരയാണ്, ഹിമാലയം.
      ലോകത്തിലെ ഏറ്റവും ആഴം കൂടിയ തടാകം ഏതാണ് ?