App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ഇന്ത്യയുടെ മധ്യഭാഗത്തുകൂടി കിഴക്കുപടിഞ്ഞാറായി കടന്നുപോകുന്ന ഉത്തരായന രേഖ ഇന്ത്യയെ രണ്ടു ഭാഗങ്ങളായി തിരിക്കുന്നു.
  2. ഉത്തരായനരേഖയ്ക്ക് വടക്കുഭാഗം ഉഷ്‌ണമേഖലയിൽ (Tropical zone) ഉൾപ്പെടുന്നു
  3. ഉത്തരായനരേഖയ്ക്ക് തെക്കുഭാഗം ഉപോഷ്ണമേഖലയിലും മിതോഷ്ണമേഖലയിലും ഉൾപ്പെടുന്നു.

    Aഒന്ന് മാത്രം

    Bരണ്ടും മൂന്നും

    Cരണ്ട് മാത്രം

    Dഒന്നും മൂന്നും

    Answer:

    A. ഒന്ന് മാത്രം

    Read Explanation:

    • ഇന്ത്യയുടെ അക്ഷാംശീയസ്ഥാനം ഉത്തര അക്ഷാംശം 8°4 മുതൽ 37° 16' വരെയാണ് 
    • ഇന്ത്യയുടെ മധ്യഭാഗത്തുകൂടി കിഴക്കുപടിഞ്ഞാറായി കടന്നുപോകുന്ന ഉത്തരായന രേഖ ഇന്ത്യയെ രണ്ടു ഭാഗങ്ങളായി തിരിക്കുന്നു.
    • ഉത്തരായനരേഖയ്ക്ക് വടക്കുഭാഗം (ഉത്തരേന്ത്യ) ഉപോഷ്ണമേഖലയിലും മിതോഷ്ണമേഖലയിലും ഉൾപ്പെടുന്നു.
    • ഉത്തരായനരേഖയ്ക്ക് തെക്കുഭാഗം ഉഷ്‌ണമേഖലയിലും (Tropical zone) ഉൾപ്പെടുന്നു.
    • ഭൂമധ്യരേഖയ്ക്ക് അടുത്തായി സ്ഥിതിചെയ്യുന്നതിനാൽ ഉഷ്ണമേഖലയിൽ വർഷം മുഴുവൻ ഉയർന്ന താപനിലയും കുറഞ്ഞ ദൈനികതാപാന്തരവും കുറഞ്ഞ വാർഷിക താപാന്തരവും അനുഭവപ്പെടുന്നു.
    • ഉത്തരായനരേഖയ്ക്ക് വടക്കുള്ള പ്രദേശങ്ങളിൽ അവ ഭൂമധ്യരേഖയിൽനിന്നും അകലെ സ്ഥിതി ചെയ്യുന്നതിനാൽ ഉയർന്ന ദൈനികവും വാർഷി കവുമായ താപവ്യതിയാനത്തോടുകൂടിയ തീവ്രമായ കാലാവസ്ഥ അനുഭവപ്പെടുന്നു.

    Related Questions:

    Southernmost point of Indian mainland is?
    വനവിസ്തീർണത്തിൽ ലോകത്ത് ഇന്ത്യയുടെ സ്ഥാനം എത്ര ?
    താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യയുമായി സമുദ്ര അതിർത്തി പങ്കിടുന്ന അയൽ രാജ്യമേത്?
    ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത് ?
    ഇവയിൽ ഇന്ത്യയുടെ കിഴക്കേ അറ്റം ഏതാണ് ?