App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

  1. കോഴിക്കോട് ജില്ലയിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ പ്രധാന നേതാവ് മുഹമ്മദ് അബ്ദുൽ റഹ്മാൻ ആയിരുന്നു.
  2. ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് സത്യാഗ്രഹ ജാഥ നയിച്ചത് അംശി നാരായണപിള്ള ആയിരുന്നു.
  3. 1930 മെയ് 12നാണ് കേരളത്തിൽ ഉപ്പുസത്യാഗ്രഹം പോലീസ് അടിച്ചമർത്തിയത്.

    Aഎല്ലാം

    Bi മാത്രം

    Ci, iii എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    C. i, iii എന്നിവ

    Read Explanation:

    • 1930-ൽ ആണ് ഗാന്ധിയുടെ നേതൃത്വത്തിൽ ഉപ്പു സത്യാഗ്രഹം നടന്നത്.
    • അതിന് സമാന്തരമായി 1930-ൽ തന്നെയാണ് കേരളത്തിലും ഉപ്പു സത്യാഗ്രഹങ്ങൾ നടന്നത്.
    • കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് കെ.കേളപ്പനായിരുന്നു.
    • അദ്ദേഹം നയിച്ച ഉപ്പ് സത്യാഗ്രഹ ജാഥയിൽ അദ്ദേഹമുൾപ്പടെ 33 പേരുണ്ടായിരുന്നു.
    • അംശി നാരായണപിള്ള രചിച്ച “വരിക വരിക സഹജരെ” എന്ന ഗാനം ഉപ്പു സത്യാഗ്രഹത്തിന്റെ ജാഥാ ഗാനമായിരുന്നു.
    • കോഴിക്കോട് ജില്ലയിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ പ്രധാന നേതാവ് മുഹമ്മദ് അബ്ദുൽ റഹ്മാൻ ആയിരുന്നു.
    • ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് സത്യാഗ്രഹ ജാഥ നയിച്ചത് ടി.ആർ കൃഷ്ണസ്വാമി അയ്യർ ആയിരുന്നു.
    • 1930 മെയ് 12നാണ് കേരളത്തിൽ ഉപ്പുസത്യാഗ്രഹം പോലീസ് അടിച്ചമർത്തിയത്.

    Related Questions:

    ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ശക്തി പകർന്ന "വരിക വരിക സഹജരേ" എന്ന ഗാനം രചിച്ചതാര് ?
    Who is known as Mayyazhi Gandhi?
    ചുവടെ പറയുന്നവയിൽ ഏത് സംഭവത്തിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് ഡോ. കെ. ബി. മേനോൻ ?
    1932 ൽ കെപിസിസി സമ്മേളനം നടന്ന സ്ഥലം ഏത് ?
    കേരളാഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ആരാണ് ?