App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

  1. തൊണ്ടയിലെ തൈറോയ്ഡ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് സിംപിൾ ഗോയിറ്റർ
  2. പൊതുവേ ആഹാരത്തിൽ നിന്നു ലഭിക്കുന്ന അയഡിൻ എന്ന മൂലകത്തിന്റെ അഭാവമാണ് ഈ രോഗത്തിന് കാരണം.

    A2 മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    D1 മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    തൈറോയിഡ്‌ ഗ്രന്ഥി

    • മനുഷ്യനിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥിയാണ്‌ തൈറോയിഡ്‌ ഗ്രന്ഥി. 
    • തൈറോയിഡ്‌ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ്‌ “തൈറോക്സിന്‍.”
    • തൈറോക്സിന്റെ നിര്‍മാണത്തിന്‌ അയോഡിന്‍ ആവശ്യമാണ്‌. 

    തൈറോയിഡ്‌ ഗ്രന്ഥിയുമായി ബന്ധപ്പെട്ട രോഗങ്ങൾ :

    • രക്തത്തില്‍ ആവശ്യത്തിന്‌ അയോഡിന്‍ ഇല്ലാത്തതിനാല്‍ തൈറോയിഡ്‌ ഗ്രന്ഥി വികസിക്കുന്നതാണ്‌ 'ഗോയിറ്റര്‍' രോഗം.
    • “ഹൈപ്പോ തൈറോയിഡിസം' തൈറോക്സിന്റെ ഉത്പാദനം കുറയുന്നതു കൊണ്ടുണ്ടാവുന്നതാണ്‌.
    • തൈറോക്സിന്റെ ഉത്പാദനം കൂടുന്നതിനാലാണ്‌ “ഹൈപ്പര്‍ തൈറോയിഡിസം" ഉണ്ടാവുന്നത്‌.
    • തൈറോക്സിന്റെ കുറവുമൂലം മാനസികവും ശാരീരകവുമായി വളര്‍ച്ച മുരടിക്കുന്ന അവസ്ഥയാണ്‌ 'ക്രട്ടനിസം'. 
    • തൈറോക്സിന്റെ കുറവുമൂലം മുതിര്‍ന്നവരിലുണ്ടാകുന്ന രോഗമാണ്‌ 'മിക്സഡിമ' (Myxoedema).
    • തൈറോക്സിന്റെ അളവ്‌ കൂട്ടുമ്പോഴുണ്ടാകുന്ന രോഗമാണ്‌ 'എക്സ്‌ഓഫ്താല്‍മിക്‌ ഗോയിറ്റര്‍”.

    Related Questions:

    ജീവകം ബി 3യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏത് ?
    ഗ്ലോക്കോമ മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?
    താഴെ കൊടുത്തിരിക്കുന്നവയിൽ അസ്ഥിയുമായി ബന്ധപ്പെട്ട് അസുഖമേത്?
    General Anemia is caused by the deficiency of ?
    വിറ്റാമിൻ E യുടെ അപര്യാപ്തത മൂലമുണ്ടാകുന്നത്?