App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്:

  1. പാലിയം സമരകാലത്ത് ആര്യാ പള്ളം സത്യഗ്രഹത്തിൽ പങ്കെടുത്തു. 
  2. ആര്യയുടെ ധീരത കണ്ട എ.കെ.ജി തനിക്കു ലഭിച്ച പുഷ്പഹാരം ആര്യയെ അണിയിക്കുകയുണ്ടായി
  3. ഐ.സി.പ്രിയദത്ത, ഇ.എസ്.സരസ്വതി, പി.പ്രിയദത്ത, ദേവസേന എന്നീ യുവതികൾ ആര്യ പള്ളത്തിനൊപ്പം പാലിയം സമരമുഖത്ത് എത്തിയിരുന്നു.

    A1 മാത്രം ശരി

    B3 മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ആര്യ പള്ളം

    • നമ്പൂതിരി സ്ത്രീകളുടെ ഉന്നമനത്തിനായി പ്രയത്നിച്ച നവോത്ഥാന നായിക
    • വി ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ ആരംഭിച്ച യോഗക്ഷേമസഭയുടെ പ്രവർത്തകയായിരുന്ന നവോത്ഥാന നായിക
    • ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ വിധവാ മിശ്രവിവാഹം, പന്തിഭോജനം തുടങ്ങിയവ നടത്തുന്നതിന് മുൻനിരയിൽ നിന്നു പ്രവർത്തിച്ചു.
    • നമ്പൂതിരി ബില്‍ ചര്‍ച്ച ചെയ്യുന്നതിനായി കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട വനിത

    • പാലിയം സത്യാഗ്രഹത്തോടനുബന്ധിച്ചാണ്‌ ആര്യാപള്ളം നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത്‌.
    • വി.ടി.ഭട്ടതിരിപ്പാടിൻെറ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ആര്യ പള്ളം മറക്കുട ബഹിഷ്കരണ യാത്രയ്ക്ക്‌ തുടക്കം കുറിച്ചത്‌. 
    • കാതുമുറി പ്രസ്ഥാനത്തിന്റെ നേതാവ്‌
    • സ്ത്രീ സ്വാതന്ത്ര്യത്തിനായി അന്തപുരം മർദ്ദനനേഷണം എന്ന പ്രമേയം അവതരിപ്പിച്ച നവോത്ഥാന നായിക.

    Related Questions:

    Which of these march was organized by Bhattathiripad in 1931?
    ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ K P C C യുടെ പ്രിസിഡന്റ് ആരായിരുന്നു ?
    ക്ഷേത്ര വിളംബരത്തെ ആധ്യാത്മിക രേഖ എന്ന് വിശേഷിപ്പിച്ചത് ആര് ?
    കേരളം ഇന്നലെ ഇന്ന് ആരുടെ പുസ്തകമാണ്?
    മഹാജന സഭ രൂപീകൃതമായ വർഷം ?