App Logo

No.1 PSC Learning App

1M+ Downloads

ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത് ഉത്രംതിരുനാൾ മാർത്താണ്ഡ വർമയുടെ കാലഘട്ടത്തിലാണ്.
  2. വൈദ്യശാസ്ത്രം , ശരീരവിജ്ഞാനിയം എന്നീ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂര്‍ ഭരണാധികാരി.
  3. ഒന്നാം സ്വാതന്ത്ര്യസമരം (ശിപായിലഹള) നടന്ന സമയത്തെ തിരുവിതാംകൂര്‍ ഭരണാധികാരി.
  4. 'തിരുവിതാംകൂറിൻ്റെ സുവർണ്ണ കാലഘട്ടം' എന്നറിയപ്പെടുന്നത് ഉത്രം തിരുനാളിൻ്റെ ഭരണകാലമാണ്.

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Ci, iv ശരി

    Di, ii, iii ശരി

    Answer:

    D. i, ii, iii ശരി

    Read Explanation:

    ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

    • പത്തൊമ്പതാം നൂറ്റാണ്ടിൽ ((1847-1860) തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവാണ് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ.ശ്രീ പത്മനാഭ ദാസ വഞ്ചിപാല ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ കുലശേഖര കിരീടപതി എന്നാണ് മുഴുവൻ പേര്.
    • കേരള സംഗീതത്തിൻ്റെ ചക്രവർത്തിയായിരുന്ന സ്വാതി തിരുനാൾ മഹാരാജാവിൻ്റെ അനുജനായിരുന്നു. സ്വാതി തിരുനാളിൻ്റെ മരണശേഷം അദ്ദേഹം രാജാവായി. 
    • തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത് ഉത്രംതിരുനാൾ മാർത്താണ്ഡ വർമയുടെ കാലഘട്ടത്തിലാണ്.
    • 1857ൽ ആലപ്പുഴയിലാണ് ആദ്യ പോസ്റ്റ് ഓഫീസ് നിലവിൽ വന്നത്.
    • 1857ലെ ശിപായി ലഹളയുടെ കാലഘട്ടത്തിൽ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന അത് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയാണ്.
    • വൈദ്യശാസ്ത്രം , ശരീരവിജ്ഞാനിയം എന്നീ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂര്‍
      ഭരണാധികാരിയായിരുന്നു ഇദ്ദേഹം
    • .തിരുവിതാംകൂറിൻ്റെ സുവർണ്ണ കാലഘട്ടം' എന്നറിയപ്പെടുന്നത് സ്വാതിതിരുനാളിൻ്റെ ഭരണകാലമാണ്.

    Related Questions:

    കുറുമ്പൻ ദൈവത്താൻ ശ്രീമൂലം പ്രജാ സഭയിൽ അംഗമായ വർഷം ഏതാണ് ?
    Which diwan reduced and renamed the rank of 'Karyakars' to 'Tahsildars'?
    ആലങ്ങോടും പറവൂരും തിരുവിതാംകൂറിനോട് കൂട്ടിച്ചേർത്ത ഭരണാധികാരി ആര് ?

    Which of the following statements are true ?

    1.The Travancore ruler whp abolished devadasi system and animal sacrifice in Travancore was Sethu Lakshmi Bhai.

    2.Polygamy and Matriarchal system in Travancore was also abolished by her.

    സാമൂതിരിയുടെ വിദ്വസദസ്സ് അറിയപ്പെടുന്ന പേരെന്താണ് ?