App Logo

No.1 PSC Learning App

1M+ Downloads

ഉപ്പ് ഒരു സമരായുധമായി സ്വീകരിക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഏതെല്ലാം ?

  1. ബ്രിട്ടീഷ് വരുമാനത്തിന്റെ 2/5 ഭാഗം ഉപ്പുനികുതിയായിരുന്നു.
  2. ദരിദ്രര്‍ക്ക് ഈ നികുതി വലിയ ഭാരമായിരുന്നു.
  3. തദ്ദേശീയരായ ചെറുകിട ഉപ്പ് ഉല്പാദകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു
  4. ഉപ്പിന്റെ വില മൂന്ന് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചത്.

    A3 മാത്രം

    B1, 4 എന്നിവ

    Cഇവയെല്ലാം

    D1, 3 എന്നിവ

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ഉപ്പ് സമരായുധമായി തിരഞ്ഞെടുക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച ഘടകങ്ങൾ:

    • ബ്രിട്ടീഷ് സർക്കാരിൻ്റെ നികുതിവരുമാനത്തിന്റെ അഞ്ചിൽ രണ്ടു ഭാഗവും ഉപ്പിനുമേൽ ചുമത്തുന്ന നികുതിയായിരുന്നു.
    • ദരിദ്രർക്ക് ഈ നികുതി വലിയ ഭാരമായിരുന്നു.
    • തദ്ദേശീയരായ ചെറുകിട ഉപ്പുൽപ്പാദകർക്കുമേൽ ഉപ്പുണ്ടാക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.
    • ഉപ്പിന്റെ വില മൂന്നു മടങ്ങ് വർധിച്ചു.
    • സാധാരണക്കാരെ ഉണർത്താൻ ഉതകുന്ന ഒരു മുദ്രാവാക്യമായിരുന്നു ഉപ്പ് നികുതി എടുത്തുകളയുക എന്നത്.

    Related Questions:

    അതിർത്തിഗാന്ധി എന്നറിയപ്പെടുന്നത് ആര് ?
    ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കൾ ആരായിരുന്നു ?
    ജയപ്രകാശ് നാരായണിൻ്റെ നേതൃത്വത്തിൽ ' കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ' രൂപം കൊണ്ട വർഷം ഏത് ?
    അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് ( AITUC) സ്ഥാപിതമായ വർഷം ഏത് ?
    തമിഴ്‌നാട്ടിൽ ഉപ്പ് സത്യാഗ്രഹം നടന്നത് എവിടെ ?