App Logo

No.1 PSC Learning App

1M+ Downloads

ഏതെല്ലാം ധർമ്മങ്ങളെ കുറിച്ചാണ് മനശാസ്ത്രം പഠിപ്പിക്കേണ്ടത് എന്നാണ് ധർമ്മവാദികൾ പറയുന്നത് ?

  1. ഓർമ്മ
  2. പ്രശ്നാപഗ്രഥനം
  3. പഠനം

    Aiii മാത്രം

    Bii, iii എന്നിവ

    Cഇവയെല്ലാം

    Di മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ധർമ്മവാദം (Functionalism)

    • വില്യം ജെയിംസ് (William James) ആണ് ധർമ്മവാദത്തിന്റെ പ്രധാന വക്താവ് (ധർമ്മവാദത്തിന്റെ ഉദ്ഘാടകൻ).
    • വില്യം ജെയിംസിന്റെ പ്രധാന ഗ്രന്ഥമാണ് PRINCIPLES OF PSYCHOLOGY
    • മനുഷ്യ മനസ്സിന്റെ ധർമ്മങ്ങളെ കുറിച്ചുള്ള പഠനമാണ് മനശാസ്ത്രം എന്നഭിപ്രായപ്പെട്ട ചിന്താധാരയാണ് ധർമ്മവാദം.
    • പരിസരവുമായി ഇണങ്ങി പോകാൻ മനസ്സിനെയും അതുവഴി ജീവിയേയും സഹായിക്കുന്നത് മനസ്സിൻറെ ധർമ്മമാണ്. 
    • പഠനം, ഓർമ്മ, പ്രശ്നാപഗ്രഥനം എന്നീ ധർമ്മങ്ങളെ കുറിച്ചായിരിക്കണം മനശാസ്ത്രം പഠിപ്പിക്കേണ്ടത് എന്ന് ധർമ്മവാദികൾ പറയുന്നു.
    • ധർമ്മവാദത്തിന്റെ പ്രധാനപ്പെട്ട വക്താക്കൾ :-
      • HARVEY CARR
      • JOHN DEWEY
      • JAMES ROWLAND ANGELL
      • STANLEY HALL

    Related Questions:

    Experiment with cat associate with ----------------learning theory
    എബ്രഹാം മാസ്ലോവിൻറെ അഭിപ്രായത്തിൽ ഏറ്റവും താഴ്ന്ന നിലയിലുള്ള പ്രേരണാസ്തരം ഏതാണ് ?
    അറിവുകളുടെ വികാസത്തിനു കാരണമാകുന്ന നിയാമക തത്വങ്ങളെ മനസ്സിലാക്കി പഠനം പുരോഗമിക്കുന്ന രീതിയെ ഗാഗ്‌നെ വിശേഷിപ്പിച്ചത് എങ്ങനെയാണ്?
    മാസ്ലോ യുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ഏറ്റവും താഴെ തട്ടിലുള്ള ഘട്ടം ഏത് ?
    പിയാഷെയുടെ ജ്ഞാനനിർമ്മിതി സിദ്ധാന്തമനുസരിച്ച് പഠിതാക്കളിൽ കണ്ടുവരുന്ന ചിന്താശേഷികളാണ് ?