App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ കായലുകളെ സംബന്ധിച്ച പ്രസ്താവനയിൽ ശരിയല്ലാത്തവ കണ്ടെത്തുക

  1. കേരളത്തിലെ ശാസ്താംകോട്ട കായൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്നു
  2. കേരളത്തിലെ ഏറ്റവും വലിയ കായൽ അഷ്ടമുടി കായൽ
  3. സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പൂക്കോട് കായൽ വയനാട്ടിൽ സ്ഥിതിചെയ്യുന്നു

    A2 മാത്രം തെറ്റ്

    B2, 3 തെറ്റ്

    Cഎല്ലാം തെറ്റ്

    D1 മാത്രം തെറ്റ്

    Answer:

    A. 2 മാത്രം തെറ്റ്

    Read Explanation:

    ശാസ്‌താംകോട്ട കായൽ

    • കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം
    • 'കായലുകളുടെ രാഞ്ജി' എന്നറിയപ്പെടുന്നു
    • കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലാണ്  സ്ഥിതി ചെയുന്നത്.  
    • ഇംഗ്ലീഷ് അക്ഷരമാലയിലെ  'F ' ൻ്റെ ആകൃതിയിൽ കാണപ്പെടുന്ന തടാകം
    • 2002 ൽ റംസാർ പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടു.

    അഷ്ടമുടി കായൽ

    • കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ  കായൽ
    • കൊല്ലം ജില്ലയിലാണ് സ്ഥിതി ചെയുന്നത്
    • കല്ലട നദിയുടെ പതനസ്ഥാനം
    • പനയുടെ ആകൃതിയുള്ള കായൽ 
    • കേരളത്തിലെ ഏറ്റവും ആഴം കുടിയ തടാകം
    • 1988 ൽ നടന്ന പെരുമൺ തീവണ്ടി ദുരന്തം അഷ്ടമുടി കായലിലാണ് സംഭവിച്ചത് .
    • 2002 ൽ ഈ കായലിനെയും റാംസാർ പട്ടികയിൽ ഉൾപ്പെടുത്തി.

    പൂക്കോട് കായൽ 

    • സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയുന്ന കേരളത്തിലെ തടാകം 
    • വയനാട് ജില്ലയിലാണ് സ്ഥിതി ചെയുന്നത്
    • കബനി നദിയുടെ പോഷകനദിയായ പനമരം പുഴ പൂക്കോട് തടാകത്തിൽ നിന്നുമാണ് ഉത്ഭവിക്കുന്നത് .
    • വയനാട്ടിലെ പൂക്കോട്‌ തടാകത്തിന്റെ തീരത്ത്‌ സ്ഥിതിചെയ്യുന്ന സര്‍വകലാശാല - കേരള വെറ്ററിനറി സയന്‍സസ്‌ യൂണിവേഴ്‌സിറ്റി

    NB : കേരളത്തിലെ ഏറ്റവും വലിയ കായൽ - വേമ്പനാട്ടുകായല്‍


    Related Questions:

    കേരളത്തിലെ എറ്റവും വടക്കേയറ്റത്തെ കായൽ?
    പുന്നമടക്കായൽ ഏത് കായലിന്റെ ഭാഗമാണ്?
    താഴെ കൊടുത്തവയിൽ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യാത്ത തടാകം ?
    വേമ്പനാട്ട് കായൽ റംസാർ പട്ടികയിൽ ഇടം പിടിച്ച വർഷം ?
    പെരുമൺ തീവണ്ടി അപകടം നടന്ന കായൽ ഏതാണ് ?