കേരളത്തിൻ്റെ സാംസ്കാരിക മേഖലയില്‍ ബ്രിട്ടീഷ് ഭരണം കൊണ്ടുണ്ടായ മാറ്റങ്ങള്‍ എന്തെല്ലാം?
- അച്ചടിയുടെ ആരംഭവും ഗ്രന്ഥങ്ങളുടെ പ്രകാശനവും
- മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍
- നീതിന്യായ വ്യവസ്ഥയുടെ പരിഷ്കരണം
- കേരളീയ സമൂഹത്തിന്റെ ആധുനീകരണം
Aiii, iv എന്നിവ
Bഇവയെല്ലാം
Ciii മാത്രം
Di മാത്രം
Answer:
B. ഇവയെല്ലാം
Read Explanation:
കേരളത്തിൻ്റെ സാംസ്‌കാരിക മേഖലയിലെ ബ്രിട്ടീഷ് സ്വാധീനം
- യൂറോപ്യരുടെ വരവോടെയാണ് കേരളത്തിൽ അച്ചടി ആരംഭിച്ചത്.
- മലയാളത്തിൽ വ്യാകരണഗ്രന്ഥങ്ങളും നിഘണ്ടുവും തയാറാക്കുന്നതിൽ കൂടുതൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നത് ജെസ്യൂട്ട് മിഷനറിമാരാണ്.
- ഡോ. ആഞ്ചലോസ് ഫ്രാൻസിസ് ആണ് മലയാളത്തിലെ ആദ്യത്തെ വ്യാകരണഗ്രന്ഥം തയാറാക്കിയത്.
- മലയാളഭാഷയിലെ ആദ്യ നിഘണ്ടു രൂപപ്പെടുത്തിയത് അർണോസ് പാതിരിയാണ്.
- മലയാളഭാഷയിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ ഗ്രന്ഥമാണ് 'സംക്ഷേപവേദാർഥം.'
- മിഷനറിയായ ബെഞ്ചമിൻ ബെയ്‌ലി ഇംഗ്ലീഷ്-മലയാളം നിഘണ്ടു പ്രസിദ്ധപ്പെടുത്തി
- ഡോ. ഹെർമൻ ഗുണ്ടർട്ട് മലയാളം-ഇംഗ്ലീഷ് നിഘണ്ടുവും പ്രസിദ്ധപ്പെടുത്തി.
- ഡോ. ഹെർമൻ ഗുണ്ടർട്ട് തലശ്ശേരിയിൽനിന്നു പ്രസിദ്ധപ്പെടുത്തിയ രാജ്യസമാചാരം, പശ്ചിമോദയം എന്നിവ മലയാളത്തിലെ ആദ്യത്തെ പത്രങ്ങളാണ്.
മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍
- ജാതിമതഭേദമെന്യേ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയത്തിന് കേരളത്തിൽ തുടക്കം കുറിക്കുന്നത് മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയാണ്.
- വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കാൻ
തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഭരണാധികാരികൾ മിഷനറിസംഘങ്ങൾക്ക് ഭൂമി ദാനമായി നൽകി.
നീതിന്യായ വ്യവസ്ഥയുടെ പരിഷ്കരണം
- അക്കാലത്ത് കുറ്റാരോപിതന്റെ ജാതിയെ അടിസ്ഥാനമാക്കിയാണ് വിചാരണയും ശിക്ഷയും നടപ്പാക്കിയിരുന്നത്.
- ഈ നീതിന്യായവ്യവസ്ഥയെ ബ്രിട്ടീഷുകാർ പരിഷ്‌കരിച്ചു.
- കുറ്റവാളിയുടെ വാദം കേട്ടശേഷം കുറ്റത്തിൻ്റെ സ്വഭാവത്തിനനുസരിച്ച് ഏകീകൃതമായ ശിക്ഷാവിധികൾ നടപ്പിലാക്കാൻ തുടങ്ങി.
- ഇതോടെ ജാതിക്കതീതമായി നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരായി.
- കേസുകളുടെ വിചാരണയ്ക്കായി വിവിധ സ്ഥലങ്ങളിൽ കോടതികൾ സ്ഥാപിച്ചു.
കേരളീയ സമൂഹത്തിന്റെ ആധുനീകരണം
- കേരളത്തിലെ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന പിന്തുടർച്ചക്രമം മാതാവ് വഴിയുള്ള മരുമക്കത്തായമായിരുന്നു.
- ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച യുവാക്കൾ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും കോടതികളിൽ വ്യവഹാരങ്ങൾ ഫയൽ ചെയ്യുകയും ചെയ്‌തു.
- അങ്ങനെ തിരുവിതാംകൂറിലും മലബാറിലും കൊച്ചിയിലും മരുമക്കത്തായത്തിനെതിരായ നിയമങ്ങൾ നിലവിൽവന്നു.
- മക്കത്തായ സമ്പ്രദായത്തിനാണ് ഈ നിയമങ്ങൾ ഊന്നൽ നൽകിയത്.
- ഇതു പ്രകാരം തറവാട്ടിലെ എല്ലാ അംഗങ്ങൾക്കും സ്വത്തിനു മേൽ അവകാശം ലഭിച്ചു.
- ഇത് തറവാട്, കൂട്ടുകുടുംബം എന്നിവയുടെ തകർച്ചയ്ക്കു കാരണമായി.
- കേരളത്തിലെ വിഭവങ്ങൾ ചൂഷണം ചെയ്യാനും ഭരണം സുഗമമാക്കാനുമുള്ള നടപടികളുടെ ഭാഗമായിരുന്നു ഈ പരിഷ്കാരങ്ങൾ എങ്കിലും കേരളീയ സമൂഹത്തിന്റെ ആധുനീകരണത്തിന് ഇവ സഹായകമായി.