കോളനി ഭരണകാലത്തെ ഇന്ത്യൻ പരമ്പരാഗത വ്യവസായങ്ങളുടെ തകർച്ചയ്ക്കുള്ള പ്രധാന കാരണം :
- യന്ത്രനിർമിത ബ്രിട്ടീഷ് തുണിത്തരങ്ങൾ വൻതോതിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് ഇന്ത്യൻ തുണി വ്യവസായത്തിന്റെ നാശത്തിന് കാരണമായി.
- ബ്രിട്ടനിൽ നിന്ന് കൊണ്ടുവന്ന യന്ത്രനിർമിത തുണികൾക്ക് വിലക്കുറവായതിനാൽ ഇന്ത്യയിൽ എളുപ്പത്തിൽ വിറ്റഴിക്കാൻ കഴിഞ്ഞു.
- ഇന്ത്യയിലെ തുറമുഖ നഗരങ്ങളിലെത്തുന്ന തുണിത്തരങ്ങൾ വിദൂരഗ്രാമങ്ങളിലേക്ക് എത്തിക്കാനും ഗ്രാമങ്ങളിലെ പരുത്തി ശേഖരിച്ച് തുറമുഖങ്ങളിലൂടെ ബ്രിട്ടണിലെത്തിക്കാനും റെയിൽവേയുടെ വ്യാപനം ബ്രിട്ടീഷുകാരെ സഹായിച്ചു.
- മൂർഷിദാബാദും ധാക്കയും പോലുള്ള തുണിത്തര നിർമാണകേന്ദ്രങ്ങൾ ജനവാസരഹിതമാവുകയും തുണി നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നവർ കൃഷിപ്പണിയിലേക്കു തിരിയുകയും ചെയ്തു.
Aഇവയെല്ലാം
B3 മാത്രം
C4 മാത്രം
D1, 4 എന്നിവ