App Logo

No.1 PSC Learning App

1M+ Downloads

കോൺവെക്സ് ലെൻസുമായി ബന്ധമില്ലാത്ത പ്രസ്താവനകൾ ഏതെല്ലാം ?

  1. മയോപിയ പരിഹരിക്കാൻ ഉപയോഗിക്കുന്നു
  2. ബേണിംഗ് ഗ്ലാസ്സായി ഉപയോഗിക്കുന്നു
  3. ഗലീലിയൻ ടെലിസ്കോപ്പിൽ ഐ ലെൻസ് ആയി ഉപയോഗിക്കുന്നു
  4. പ്രസ്ബയോപിയ പരിഹരിക്കാൻ ഉപയോഗിക്കുന്നു

    Aiv മാത്രം

    Bi, iii എന്നിവ

    Cഇവയൊന്നുമല്ല

    Dഎല്ലാം

    Answer:

    B. i, iii എന്നിവ

    Read Explanation:

    കോൺവെക്സ് ലെൻസ് 

    • മധ്യത്തിൽ കനം കൂടിയതും, വക്കുകൾക്ക് കനം കുറഞ്ഞതുമായ ലെൻസ് 
    • ഉത്തല ലെൻസ് / സംവ്രജന ലെൻസ് എന്നിങ്ങനെ അറിയപ്പെടുന്നു 
    • രൂപപ്പെടുന്ന പ്രതിബിംബം - യഥാർത്ഥവും തലകീഴായതും 
    • ഹൈപ്പർ മെട്രോപിയ, പ്രസ്ബയോപിയ എന്നിവ പരിഹരിക്കാൻ ഉപയോഗിക്കുന്നു 
    • വസ്തുക്കളെ വലുതായി കാണാൻ ഉപയോഗിക്കുന്നു 
    • ടി. വി , ക്യാമറ ,പ്രൊജക്ടർ എന്നീ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു 
    • ബേണിംഗ് ഗ്ലാസ്സായി ഉപയോഗിക്കുന്നു 
    • വാച്ച് നന്നാക്കുവാനുള്ള ലെൻസ് ആയി ഉപയോഗിക്കുന്നു 


    Note:

    • ഗലീലിയൻ ടെലിസ്കോപ്പിൽ ഐ ലെൻസായി ഉപയോഗിക്കുന്ന ലെൻസ് - കോൺകേവ് ലെൻസ്
    • ഗലീലിയൻ ടെലിസ്കോപ്പിൽ ഒബ്ജക്റ്റീവ് ലെൻസ് ലെൻസായി ഉപയോഗിക്കുന്ന ലെൻസ് - കോൺവെകസ് ലെൻസ്



    Related Questions:

    മഴവില്ല് രൂപപ്പെടാൻ മഴത്തുള്ളിക്കുള്ളിൽ സംഭവിക്കുന്ന പൂർണ്ണ ആന്തരിക പ്രതിഫലനങ്ങളുടെ (Total Internal Reflections - TIR) എണ്ണം എത്രയാണ്?
    നിശ്ചലാവസ്ഥയിലുള്ള ഒരു ദ്രവത്തിൽ ഒരു വസ്തു മുങ്ങിയിരിക്കുമ്പോൾ, ദ്രവം ആ വസ്തുവിൻ്റെ പ്രതലത്തിൽ പ്രയോഗിക്കുന്ന ബലം ഏത് ദിശയിലായിരിക്കും?
    The head mirror used by E.N.T doctors is -
    ധവളപ്രകാശത്തിന്റെ ഘടക വർണ്ണങ്ങളിൽ, ഒരു പ്രിസത്തിലൂടെ കടന്നുപോകുമ്പോൾ ഏറ്റവും കൂടുതൽ വ്യതിചലനം (deviation) സംഭവിക്കുന്ന വർണ്ണം ഏത്?
    ഒരു അതിചാലകത്തിന്റെ ക്രിട്ടിക്കൽ താപനില (Tc) യുടെ മൂല്യം ക്രിസ്റ്റലിലെ മാലിന്യങ്ങളെ (impurities) എങ്ങനെ സ്വാധീനിക്കുന്നു?