App Logo

No.1 PSC Learning App

1M+ Downloads

കൺട്രോളർ ആൻഡ് ഓഡിറ്റർജനറൽ ഓഫ് ഇന്ത്യയുമായി ബന്ധപെട്ട പ്രസ്താവന തിരഞ്ഞെടുക്കുക.

  1. ഭരണഘടന 148 മുതൽ 151 വരെയുള്ള വകുപ്പുകൾ പ്രകാരം അധികാരപ്പെടുത്തപ്പെട്ടതാണ് കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ.
  2. സർക്കാരുകളുടെ വാർഷിക കണക്കുകൾ ഒത്തു നോക്കി പാർലമെന്റിൽ അതിന്റെ റിപ്പോർട്ട് സമർപ്പിക്കലാണ് പ്രധാന ചുമതല.
  3. 5 വർഷമോ 70 വയസ്സു വരെയോ നീക്കം ചെയ്യാത്തപക്ഷം പദവിയിൽ തുടരാവുന്നതാണ്.

    A1, 2 എന്നിവ

    B1, 3

    C2 മാത്രം

    Dഇവയൊന്നുമല്ല

    Answer:

    A. 1, 2 എന്നിവ

    Read Explanation:

    കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി)

    • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ചുമതല കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ധനവിനിയോഗത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പരിശോധിക്കുക എന്നതാണ്. 
    • പൊതുഖജനാവിന്റെ 'വാച്ച് ഡോഗ്' എന്നറിയപ്പെടുന്നു
    • 'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും', 'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും, കാതും' എന്നിങ്ങനെയും വിശേഷിപ്പിക്കപ്പെടുന്നു.
    • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം : 148 - 151 വകുപ്പുകൾ
    • ഭാരതത്തിന് ഒരു സി.എ.ജി വേണമെന്ന് നിഷ്‌കർഷിക്കുന്ന വകുപ്പ് - 148
    • സി.എ.ജി എന്ന ആശയം ഇന്ത്യ ബ്രിട്ടണൽ നിന്ന് കടം കൊണ്ടതാണ്

    • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത് - രാഷ്‌ട്രപതി
    • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഔദ്യോഗിക കാലാവധി - ആറു വർഷം അഥവാ 65 വയസ്സ്
    • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ തൽസ്ഥാനത്ത് നിന്ന് നീക്കുന്നത് - രാഷ്‌ട്രപതി (സുപ്രീംകോടതി ജഡ്ജിയെ നീക്കുന്ന രീതിയിൽ)
    • സി.എ.ജി രാജിക്കത്ത് നൽകുന്നത് - രാഷ്ട്രപതിയ്ക്ക് 
    • കേന്ദ്ര ഗവൺമെന്റിന്റെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നത് - രാഷ്ട്രപതിയ്ക്ക്
    • സംസ്ഥാന ഗവൺമെന്റിന്റെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നത് - ഗവർണർക്ക് 




    Related Questions:

    അറ്റോര്‍ണി ജനറലിനേക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

    തന്നിട്ടുള്ള പ്രസ്താവനകളിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്ത‌ാവന തിരിച്ചറിയുക :

    1. കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകളുടെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ച് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നു.
    2. സംസ്ഥാന ഗവൺമെൻ്റുകളുടെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നത് അതാത് സംസ്ഥാന ഗവർണർമാർക്കാണ്.
    3. പാർലമെന്റിൽ കേവല ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കി ഇദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കം ചെയ്യാൻ കഴിയും.
      സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അധ്യക്ഷന്റെ കാലാവധി എത്രയാണ്?

      താഴെ പറയുന്നവയിൽ അഖിലേന്ത്യ സർവ്വീസിന് ഉദാഹരണം അല്ലാത്തത് ഏത് ?

      1. ഇന്ത്യൻ ഫോറസ്റ്റ് സർവീസ്
      2. ഇന്ത്യൻ പോലീസ് സർവീസ്
      3. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്
      4. ഇന്ത്യൻ ഫോറിൻ സർവീസ് 
        Which of the following is a constitutional body?