App Logo

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ലോകരാഷ്ട്രങ്ങളെ ഒന്നിച്ചു നിർത്താനുള്ള ശ്രമം ആരംഭിച്ചത് ഐക്യരാഷ്ട്ര സംഘടനയാണ്
  2. 1989 ലാണ് ഐക്യരാഷ്ട്ര സംഘടന കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര രൂപരേഖ അംഗീകരിച്ചത്
  3. 1992 ലെ റിയോ ഡി ജനീറോയിൽവെച്ച് നടന്ന ' ഭൗമ ഉച്ചകോടി' യിൽ ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള ഉടമ്പടി ലോകരാജ്യങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുകയുണ്ടായി
  4. കാലാവസ്ഥാ മാറ്റത്തെ കുറിച്ചുള്ള അന്താരാഷ്ട്ര സമിതി (IPCC) യുടെ റിപ്പോർട്ട് പ്രകാരം 1995 ന് ശേഷം അന്തരീക്ഷ താപനില അതിശയകരമായ രീതിയിലാണ് വർദ്ധിച്ചതെന്നും ഓരോ 10 വർഷത്തിലും ഭൂമിയുടെ താപനില 0.2°C വീതം വർദ്ധിക്കുന്നു എന്നും പറയുന്നു

    Aഎല്ലാം ശരി

    Bi, iii, iv ശരി

    Cii, iv ശരി

    Dഇവയൊന്നുമല്ല

    Answer:

    B. i, iii, iv ശരി

    Read Explanation:

    • കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ലോകരാഷ്ട്രങ്ങളെ ഒന്നിച്ചു നിർത്താനുള്ള ശ്രമം ആരംഭിച്ചത് ഐക്യരാഷ്ട്ര സംഘടനയാണ്.
    • 1992 ലാണ് ഐക്യരാഷ്ട്ര സംഘടന കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര രൂപരേഖ അംഗീകരിച്ചത്.
    • ആ വർഷം തന്നെ ബ്രസീലിലെ റിയോ ഡി ജനീറോയിൽവെച്ച് നടന്ന ' ഭൗമ ഉച്ചകോടി' യിൽ ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള ഉടമ്പടി ലോകരാജ്യങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുകയുണ്ടായി.

    • കാലാവസ്ഥാ മാറ്റത്തെ കുറിച്ചുള്ള അന്താരാഷ്ട്ര സമിതി (IPCC) യുടെ റിപ്പോർട്ട് പ്രകാരം 1995 ന് ശേഷം അന്തരീക്ഷ താപനില അതിശയകരമായ രീതിയിലാണ് വർദ്ധിച്ചതെന്നും ഓരോ 10 വർഷത്തിലും ഭൂമിയുടെ താപനില 0.2°C വീതം വർദ്ധിക്കുന്നു എന്നും പറയുന്നു.
    • ഈ നൂറ്റാണ്ടിൻറെ പകുതിയോടെ താപനിലയുടെ വർദ്ധന 3 ഡിഗ്രി സെൽഷ്യസും 100 വർഷത്തിനുള്ളിൽ ഇത് 4.5 ഡിഗ്രി സെൽഷ്യസ് വർദ്ധിക്കാം എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

    Related Questions:

    കാഴ്ച ശക്തിയില്ലാതെ എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഏഷ്യാക്കാരൻ ?
    The consent which holds the world's largest desert:

    Q. ദ്വീപുകൾ രൂപം കൊള്ളുന്നതിന് സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

    1. സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും, ഉയർന്നു വന്ന ദ്വീപുകളാണ് കോണ്ടിനെന്റൽ ദ്വീപുകൾ.
    2. വൻകരയോട് ചേർന്ന് കിടക്കുന്ന ദ്വീപുകളാണ് ഓഷ്യാനിക് ദ്വീപുകൾ.
    3. പവിഴ പുറ്റുകൾ രൂപം കൊള്ളുന്ന ദ്വീപുകളാണ് നദീജന്യ ദ്വീപ്.
    4. നദീതടങ്ങളിൽ എക്കൽ നിക്ഷേപത്തിലൂടെ രൂപപ്പെടുന്ന ദ്വീപുകളാണ് കോറൽ ദ്വീപുകൾ.
      നാഷണൽ എൻവിയോൺമെന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
      ' പരിണാമത്തിന്റെ പരീക്ഷണശാല ' എന്നറിയപ്പെടുന്ന ദ്വീപ് ?