ട്രസ്റ്റിഷിപ്പ്
മഹാത്മാഗാന്ധിയുടെ ട്രസ്റ്റിഷിപ്പ് എന്ന ആശയത്തിന്റെ പ്രധാന ഉള്ളടക്കം താഴെ പറയുന്ന പ്രകാരമാണ്.
- മുതലാളി തനിക്കുമാത്രമായുള്ള ഉടമസ്ഥാവകാശം പരിത്യജിക്കുകയും സമ്പത്ത് കൈവശംച്ചുകൊണ്ടിരിക്കുന്നത് ജനങ്ങളുടെ ഒരു ട്രസ്റ്റി എന്ന നിലയിലാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യേണ്ടതാണ്.
- ഒരു ട്രസ്റ്റിക്ക് പൊതുജനങ്ങളല്ലാതെ വേറെ അനന്തരാവകാശികളില്ല.
- ഉല്പാദനത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത് വ്യക്തികളുടെ ഹിതമോ അത്യാഗ്രഹമോ അനുസരിച്ചല്ല, സമൂഹത്തിന്റെ ആവശ്യങ്ങള്‍ അനുസരിച്ചാണ്.
- മാന്യമായി ജീവിക്കാന്‍ ഉതകുന്ന കുറഞ്ഞ വേതനം നിശ്ചയിക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ളതു പോലെ സമൂഹത്തിലെ ഏതെങ്കിലുമൊരു വ്യക്തിക്ക് അനുവദിക്കാവുന്ന ഏറ്റവും കൂടിയ വേതനത്തിനും പരിധി കല്‍പ്പിക്കേണ്ടതുണ്ട്.