ചുണ്ണാമ്പുകല്ല് (Lime stone) -CaCO3
കളി മണ്ണ് -
സിലിക്ക (S iO2 ,അലൂമിന (Al2O3}) ,
ഫെറിക് ഓക്സൈഡ് (Fe2O3}
പൊടിരൂപത്തിലുള്ള ചുണ്ണാമ്പു കല്ലും, കളിമണ്ണും വെള്ളത്തിൽ ചേർത്ത് സ്ലറി രൂപത്തിലാക്കി, 1400 °C - 1500 °C വരെ, ചൂളയിൽ ചൂടാക്കിയാണ് സിമൻറ് നിർമ്മിക്കുന്നത്.
ചൂളയിൽ ഇന്ധനമായി ഉപയോഗിക്കുന്നത് -കൽക്കരി വാതകം(Coal gas)
നിർജ്ജലീകരണം (Dehydration reaction) നടക്കുന്നു .
Cao സിലിക്കയുമായി (sio2) പ്രവർത്തിച്ച കാൽസ്യം സിലിക്കേറ്റ് ഉണ്ടാകുന്നു.
Cao അലൂമിന (AI203) യുമായി പ്രവർത്തിച്ചു, കാൽസ്യം അലുമിനേറ്റ് ഉണ്ടാകുന്നു.
Cao ഫെറിക് ഓക്സൈഡ് (Fe2O3} മായി പ്രവർത്തിച്ചു ടെട്രാ കാൽസ്യം അലുമിനോ ഫെറിറ്റ് (Tetra calcium Alumino Ferrite) ഉണ്ടാകുന്നു .
സിമന്റിന്റെ അസംസ്കൃത വസ്തുക്കളിൽ ചെറിയ അളവിൽ മഗ്നീഷ്യം അടങ്ങിയതിനാൽ, മഗ്നീഷ്യത്തിന്റെ സിലിക്കേറ്റ്, അലൂമിനേറ്റ് പോലെയുള്ള സംയുക്തങ്ങൾ കൂടി ഇവിടെ രൂപപ്പെടുന്നു.
ചൂളയിൽ നിന്നും ലഭിക്കുന്ന പച്ചകലർന്ന കറുപ്പ് നിറത്തിലുള്ള കട്ടിയായ പദാർത്ഥം - സിമൻ്റ് ക്ലിങ്കർ Cement clinker
സിമൻ്റ് ക്ലിങ്കർ നെ തണുത്ത വായു ഉപയോഗിച്ച് 150 ഡിഗ്രി സെൽഷ്യസിലേക്ക് തണുപ്പിക്കുകയും,ജിപ്സം ചേർത്ത് പൊടി രൂപത്തിൽ ആക്കി മാറ്റിയാണ് പോർട്ട്ലാൻഡ് സിമൻറ് ലഭിക്കുന്നത്.