App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ നിന്നും ഹ്രസ്വകാല ഓർമയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. സംഭവപരമായ ഓർമ (Episodic Memory) ഹ്രസ്വകാല ഓർമയിൽ ഉൾപ്പെടുന്നു.
  2. ഒരു പ്രത്യേക സമയത്ത് ബോധമനസിലുള്ള കാര്യമാണിത്.
  3. ഹ്രസ്വകാല ഓർമയിൽ നിലനിൽക്കുന്ന കാര്യങ്ങളെ ദീർഘകാല ഓർമയിലേക്ക് മാറ്റിയില്ലെങ്കിൽ മറവി സംഭവിക്കുന്നു.
  4. ഓർമയിൽ സംവേദന അവയവങ്ങളിലൂടെ തത്സമയം സ്വീകരിക്കപ്പെടുന്ന വിവരങ്ങൾ ശേഖരിക്കപ്പെടുന്നു.
  5. ക്ലാസിൽ നോട്ട് കുറിക്കുക, ആവർത്തിച്ച് ചൊല്ലുക, വീണ്ടും പ്രവർത്തിക്കുക തുടങ്ങിയവ ഹ്രസ്വകാല ഓർമയെ ഉദ്ദീപിപിക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളാണ്.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    C2, 3, 5 ശരി

    D1, 4 ശരി

    Answer:

    C. 2, 3, 5 ശരി

    Read Explanation:

    ഹ്രസ്വകാല ഓർമ (Short term Memory)

    • ഒരു പ്രത്യേക സമയത്ത് ബോധമനസിലുള്ള കാര്യമാണിത്.
    • ഹ്രസ്വകാല ഓർമയിൽ നിലനിൽക്കുന്ന കാര്യങ്ങളെ ദീർഘകാല ഓർമയിലേക്ക് മാറ്റിയില്ലെങ്കിൽ മറവി സംഭവിക്കുന്നു.
    • ഇത് 30 സെക്കന്റ് വരെ തങ്ങിനിൽക്കാൻ സാധ്യതയുണ്ട്.
    • ക്ലാസിൽ നോട്ട് കുറിക്കുക, ആവർത്തിച്ച് ചൊല്ലുക, വീണ്ടും പ്രവർത്തിക്കുക തുടങ്ങിയവ ഹ്രസ്വകാല ഓർമയെ ഉദ്ദീപിപിക്കാനും ദീർഘകാല ഓർമയായി മാറ്റാനും സഹായിക്കുന്ന പ്രവർത്തനങ്ങളാണ്. 

    Related Questions:

    ഒരു പ്രശ്നത്തിന്റെ പരിഹരണത്തിനായി മുൻകാല അനുഭവങ്ങളെ ഉൾപ്പെടുത്തി ചിന്തിക്കുന്ന പ്രക്രിയയാണ് ?
    മൾട്ടിമോഡ് സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ?
    പഠനവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ പിയാഷെ പ്രാധാന്യം കൊടുക്കാതിരുന്നത്
    അതീത ചിന്ത (Meta Cognition) എന്ന ആശയം മുന്നോട്ട് വെച്ചത് ആര് ?
    പണ്ടു പഠിച്ച കാര്യങ്ങളെ ഓർമ്മിച്ചെടുക്കുന്നതിൽ പുതിയ പഠനം തടസ്സമാകുന്നതിനെ പറയുന്നത് :