App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

  1. ഊര്‍ജ ഉറവിടത്തിന്റെ അടിസ്ഥാനത്തില്‍ വിദൂര സംവേദനത്തെ 2 ആയി തരം തിരിച്ചിരിക്കുന്നു.
  2. കൃത്രിമമായ പ്രകാശത്തിന്റെ അഥവാ ഊര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനമാണ് പരോക്ഷ വിദൂര സംവേദനം.
  3. സൗരോര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന സംവേദനമാണ് പ്രത്യക്ഷ വിദൂര സംവേദനം.

    Aiii മാത്രം

    Bi മാത്രം

    Cii, iii

    Di, ii എന്നിവ

    Answer:

    B. i മാത്രം

    Read Explanation:

    വിദൂര സംവേദനം

    • ഒരു വസ്തുവിനെയോ പ്രദേശത്തെയോ പ്രതിഭാസത്തെയോ സംബന്ധിക്കുന്ന വിവരങ്ങൾ സ്പർശബന്ധം കൂടാതെ ഉപകരണങ്ങളുടെ
      സഹായത്തോടെ ശേഖരിക്കുന്ന രീതിയാണ് വിദൂരസംവേദനം.
    • വിദൂര സംവേദനത്തിലൂടെ വിവരങ്ങൾ ശേഖരിക്കാനുള്ള ഉപകരണങ്ങളാണ് സംവേദകങ്ങൾ.
    • ക്യാമറകൾ, സ്കാനറുകൾ എന്നിവ സംവേദകത്തിന് ഉദാഹരണമാണ്.
    • വസ്തുക്കൾ പ്രതിഫലിപ്പിക്കുന്ന വൈദ്യുതകാന്തിക വികിരണത്തെയാണ് (ഊർജ്ജത്തെ)സംവേദകം പകർത്തുന്നത്
    • ഊര്‍ജ ഉറവിടത്തിന്റെ അടിസ്ഥാനത്തില്‍ വിദൂര സംവേദനത്തെ 2 ആയി തരം തിരിച്ചിരിക്കുന്നു.
    • പരോക്ഷ വിദൂര സംവേദനം - സൗരോര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന സംവേദനമാണ് പരോക്ഷ വിദൂര സംവേദനം.
    • പ്രത്യക്ഷ വിദൂര സംവേദനം - കൃത്രിമമായ പ്രകാശത്തിന്റെ അഥവാ ഊര്‍ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനമാണ് പ്രത്യക്ഷ വിദൂര സംവേദനം.

    Related Questions:

    പ്രകൃതി വിഭവങ്ങള്‍, ഭൂവിനിയോഗം, ഭൂഗര്‍ഭജലം മുതലായവയെക്കുറിച്ചുള്ള വിവരശേഖരണത്തിന് ഏതു വിഭാഗത്തില്‍പ്പെടുന്ന കൃത്രിമ ഉപഗ്രഹങ്ങളാണ് ഉപയോഗിക്കുന്നത്?
    സൗരോർജ്ജത്തിൻ്റെ സഹായത്തോടെ നടത്തുന്ന വിദൂര സംവേദനം അറിയപ്പെടുന്നത് എങ്ങനെ ?
    ഇന്ത്യയിൽ ആകാശീയ സംവേദനത്തിന് അധികാരമുള്ള എയറോസ്‌പേസ്‌ കമ്പനി സ്ഥിതി ചെയ്യുന്നതെവിടെ ?
    ഓരോ വസ്തുവും പ്രതിഫലിപ്പിക്കുന്ന ഊർജ്ജത്തിന്റെ അളവാണ് ആ വസ്തുവിന്റെ ______ ?
    ഒരു പ്രദേശത്ത് സ്ഥിരമായ വിവര ശേഖരണത്തിനും വാർത്താ വിനിമയ സംവിധാനത്തിനും ഉപയോഗിക്കുന്ന ഉപഗ്രഹം ?