App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന ആശയങ്ങളിൽ ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ടവ ഏതൊക്കെയെന്ന് കണ്ടെത്തുക?

  1. ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി മാറ്റുകയാണ് ഇതിൻ്റെ ലക്ഷ്യം
  2. ഈ നിർദ്ദേശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതിയെ സമീപിക്കാവുന്നതാണ്
  3. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആശയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്
  4. നയ രൂപീകരണത്തിലും പദ്ധതി നടത്തിപ്പിലും രാഷ്ട്രം പരിഗണിക്കേണ്ടതും നടപ്പിലാക്കേണ്ടതുമായ നിർദ്ദേശങ്ങളാണിവ

    Aഎല്ലാം ശരി

    B2, 3 ശരി

    C3 മാത്രം ശരി

    D1, 3, 4 ശരി

    Answer:

    D. 1, 3, 4 ശരി

    Read Explanation:

     

    • ഇന്ത്യൻ ഭരണഘടനയുടെ നാലാം ഭാഗത്ത് ഉൾപ്പെടുന്ന 36 മുതൽ 51 വരെയുള്ള അനുച്ഛേദങ്ങളാണ് നിർദ്ദേശകതത്ത്വങ്ങൾ.

    • മാർഗനിർദ്ദേശക തത്ത്വങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഇവ ഭരണനിർവ്വഹണത്തിലും നിയമനിർമ്മാണത്തിലും ഭരണകൂടം പാലിക്കേണ്ട നിർദ്ദേശങ്ങളാണ്.
    • ആശയം കടം വാങ്ങിയത് : അയർലണ്ടിൽ നിന്ന്
    • സപ്രു കമ്മിറ്റിയുടെ ശിപാർശ പ്രകാരം ഉൾപ്പെടുത്തി
    • ഉദ്ദേശം : ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി മാറ്റുക
    • രാജ്യത്തിൻറെ ഭരണത്തിന്റെ അടിസ്ഥാനം (Fundamental to the governance of the country) എന്നറിയപ്പെടുന്നത് മാർഗനിർദ്ദേശക തത്വങ്ങളാണ്.

    • 'ഇന്ത്യൻ ഭരണഘടനയുടെ ഓപ്പറേറ്റീവ് ഭാഗം' എന്നും മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ അറിയപ്പെടുന്നു

    • ഇന്ത്യയുടെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ക്ഷേമ രാഷ്ട്ര സങ്കൽപങ്ങൾ മാർഗ്ഗനിർദ്ദേശ തത്വങ്ങളിൽ ഉൾപ്പെടുന്നു.
    • Article  37 : നിർദ്ദേശക തത്വങ്ങൾ ന്യായവാദത്തിന് അർഹമല്ല 
    •  

    Related Questions:

    The concept of welfare state is included in the Constitution of India in:

    താഴെപ്പറയുന്നവയിൽ ഏതൊക്കെ നിർദ്ദേശ തത്വങ്ങളെയാണ് സ്വഭാവത്തിൽ സോഷ്യലിസ്റ്റ് എന്ന് വിശേഷിപ്പിക്കാൻ കഴിയുക ?

    1. തുല്യജോലിക്ക് തുല്യ വേതനം നൽകുന്നു
    2. ശാസ്ത്രീയമായ രീതിയിൽ കൃഷി വികസിപ്പിക്കാൻ സംസ്ഥാനം ശ്രമിക്കും
    3. മതിയായ എല്ലാ ഉപജീവനമാർഗങ്ങളും ലഭ്യമാക്കുക

     

    ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍, സ്മാരകങ്ങള്‍ എന്നിവയുടെ സരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
    അന്താരാഷ്ട്ര സമാധാനവും സുരക്ഷവും പ്രോത്സാഹിപ്പിക്കാൻ അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?
    സ്ത്രീക്കും പുരുഷനും തുല്യജോലിക്ക് തുല്യവേതനം നൽകണമെന്ന് അനുശാസിക്കുന്ന അനുഛേദം ഏതാണ് ?