App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന ഏതെല്ലാം പ്രസ്താവനകൾ ഉപദ്വീപിയ നദികളെ സൂചിപ്പിക്കുന്നു ?

  1. അതിവിസ്തൃതമായ വൃഷ്ടി പ്രദേശം ഈ നദികൾക്ക്‌ ഉണ്ട്.
  2. പര്‍വ്വത മേഖലകളില്‍ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്നു.
  3. കാഠിന്യമേേറിയ ശിലകളിലൂടെ ഒഴുകുന്നതിനാല്‍ അഗാധ താഴ്വരകള്‍ സൃഷ്ടിക്കുന്നില്ല
  4. കുറഞ്ഞ ജലസേചന ശേഷി

    Aഎല്ലാം

    Biii മാത്രം

    Ciii, iv എന്നിവ

    Di, ii

    Answer:

    C. iii, iv എന്നിവ

    Read Explanation:

    ഉപദ്വീപീയ നദികൾ

    • ഉപദ്വീപീയ പീഠഭൂമിയിലെ മലനിരകളിൽ നിന്നുത്ഭവിക്കുന്നു.
    • പെനിൻസുലാർ നദികൾ എന്നും അറിയപ്പെടുന്നു 

    ഇന്ത്യയിലെ പ്രധാന ഉപദ്വീപീയ നദികൾ :

    • മഹാനദി
    • ഗോദാവരി
    • കൃഷ്ണ
    • കാവേരി
    • നർമദ
    • താപ്തി
    • ലൂണി 
       
    • ഹിമാലയൻ  നദികളുമായി ചിന്തിക്കുമ്പോൾ  താരതമ്യേന വിസ്തൃതി കുറഞ്ഞ വൃഷ്ടി പ്രദേശമാണ് ഇവയ്ക്കുള്ളത് 
    • അപരദനതീവ്രതയും  താരതമ്യേന കുറവാണ് 
    • ഇവ  കാഠിന്യമേറിയ ശിലകളിലൂടെ ഒഴുകുന്നതിനാൽ അഗാധ താഴ്വരകൾ സൃഷ്ടിക്കപ്പെടുന്നില്ല.
    • ഹിമാലയൻ നദികളെക്കാൾ മുൻപ് രൂപംകൊണ്ട ഇവയിൽ മഴക്കാലത്ത് സമൃദ്ധമായ ജലസമ്പത്തുണ്ടായിരിക്കും 
    • കുറഞ്ഞ ജലസേചനശേഷിയാണ് ഉപദ്വീപീയ നദികൾക്കുള്ളത് 
    • ഉപദ്വീപീയ നദികളിൽ  ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത താരതമ്യേന കുറവാണ് 

    NB:1,2 പ്രസ്താവനകൾ ഹിമാലയൻ നദികളെ സൂചിപ്പിക്കുന്നു.


    Related Questions:

    കിഴക്കൻ മലനിരകൾ എന്നറിയപ്പെടുന്ന നിരകളേത് ?
    ലക്ഷദ്വീപ് ദ്വീപ്സമൂഹത്തിലെ ഏറ്റവും ചെറിയ ദ്വീപ് ഏത് ?
    ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിൽ ആകെ മൊത്തം എത്ര ദ്വീപുകളുണ്ട് ?
    സിന്ധു നദിയുടെ ഉത്ഭവസ്ഥാനം ഏത് ?
    ഇന്ത്യയിലെ ഉത്തരപര്‍വ്വത മേഖലയിലുടനീളം കാണപ്പെടുന്ന മണ്ണിനം ഏത് ?