Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന ഭരണഘടനയുടെ ധർമ്മങ്ങൾ ഏതെല്ലാം

  1. രാജ്യത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളും ആദർശങ്ങളും നിർവചിക്കുന്നു.
  2. പൗരരുടെ അവകാശങ്ങളും കടമകളും സ്ഥാപിക്കുന്നു.
  3. രാജ്യത്തിന് ദിശാബോധം നൽകുന്ന അടിസ്ഥാനരേഖയായി നിലകൊള്ളുന്നു
  4. നാനാത്വത്തിൽ ഏകത്വം സംരക്ഷിക്കുന്നു.

    A1, 3 എന്നിവ

    Bഇവയെല്ലാം

    C4 മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ഭരണഘടനയുടെ ധർമ്മങ്ങൾ

    • പൗരരുടെ അവകാശങ്ങളും കടമകളും സ്ഥാപിക്കുന്നു.

    • രാജ്യത്തെ എല്ലാ ഭരണസംവിധാനങ്ങളും ഭരണഘടനയ്ക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നു.

    • ഗവൺമെന്റിന്റെ അധികാരങ്ങളും പരിമിതികളും വ്യക്തമാക്കുന്നു.

    • രാജ്യത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളും ആദർശങ്ങളും നിർവചിക്കുന്നു.

    • നാനാത്വത്തിൽ ഏകത്വം സംരക്ഷിക്കുന്നു.

    • രാജ്യത്തിന് ദിശാബോധം നൽകുന്ന അടിസ്ഥാനരേഖയായി നിലകൊള്ളുന്നു.

    • സ്വേച്ഛാധിപത്യത്തിനും അധികാര ദുർവിനിയോഗത്തിനും എതിരായ സംരക്ഷണകവചമായി വർത്തിക്കുന്നു.


    Related Questions:

    പോക്സോ ആക്ട് 2012 എപ്പോഴാണ് നിലവിൽ വന്നത്?
    അധികാരം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമായി വിഭജിക്കപ്പെടുന്ന സംവിധാനം എന്താണ്?

    താഴെക്കൊടുത്തിരിക്കുന്നവയിൽ ഭരണഘടനാ നിർമ്മാണത്തെ സ്വാധീനിച്ച കാഴ്ചപ്പാടുകളിൽ ഉൾപ്പെടാത്തത് ഏത്

    1. വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകണം.
    2. എല്ലാ മതങ്ങൾക്കും തുല്യപ്രാധാന്യം നൽകണം.
    3. സമ്പത്തിൽ അധിഷ്ഠിതമായ സാമൂഹ്യനീതി ഉറപ്പുവരുത്തണം
    4. പൗരാവകാശങ്ങൾ ഉറപ്പാക്കണം.
    5. ജനാധിപത്യഭരണം ശക്തിപ്പെടുത്തണം.
      86-ാം ഭേദഗതി നടപ്പിലാക്കിയ പ്രാഥമിക ലക്ഷ്യം എന്തായിരുന്നു?
      താഴെക്കൊടുത്തിരിക്കുന്നവയിൽ ഭേദഗതി ചെയ്യാൻ പാടില്ലാത്തത് എന്താണ്?