Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഊർജം നിർമിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഒരു രൂപത്തിലുള്ള ഊർജം മറ്റൊരു രൂപത്തിലേക്കു മാറ്റാനേ കഴിയൂ.
  2. ഉയരം കൂടുന്തോറും സ്ഥിതികോർജ്ജം കൂടിവരുന്നു
  3. സ്ഥിതികോർജ്ജം = 1/2 m v ²
  4. കുലച്ചുവച്ച വില്ല് , വലിച്ചു നിർത്തിയ റബ്ബർ ബാൻഡ് എന്നിവയിൽ രൂപം കൊള്ളുന്ന ഊർജ്ജമാണ് ഗതികോർജ്ജം

    Aii മാത്രം ശരി

    Bഎല്ലാം ശരി

    Ci, ii ശരി

    Dii, iii ശരി

    Answer:

    C. i, ii ശരി

    Read Explanation:

    • ഊർജം നിർമിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഒരു രൂപത്തിലുള്ള ഊർജം മറ്റൊരു രൂപത്തിലേക്കു മാറ്റാനേ കഴിയൂ. ഇതാണ് ഊർജസംരക്ഷണനിയമം
    • ഒരു വസ്തുവിന് ഉയരം കൂടുന്തോറും സ്ഥിതികോർജ്ജം കൂടുകയും കുറയുംതോറും സ്ഥിതികോർജ്ജം കുറയുകയും ചെയ്യുന്നു
    • ഗതികോർജ്ജം , KE = 1/2 m v ²
    • സ്ഥിതികോർജ്ജം , U = m g h
    • കുലച്ചുവച്ച വില്ല് , വലിച്ചു നിർത്തിയ റബ്ബർ ബാൻഡ് എന്നിവയിൽ രൂപം കൊള്ളുന്ന ഊർജ്ജമാണ് സ്ഥിതികോർജ്ജം

    Related Questions:

    What would be the weight of an object on the surface of moon, if it weighs 196 N on the earth's surface?
    ന്യൂട്ടൺസ് റിംഗ്സ് പരീക്ഷണത്തിൽ, ഒരു കോൺവെക്സ് ലെൻസും (convex lens) ഒരു പ്ലെയിൻ ഗ്ലാസ് പ്ലേറ്റും (plane glass plate) തമ്മിൽ ഉണ്ടാകുന്ന ഏത് തരം ഫിലിം ആണ് വ്യതികരണത്തിന് കാരണമാകുന്നത്?
    ദ്രവ്യത്തിന്റെ ഏതു അവസ്ഥയാണ് 2023ൽ കണ്ടെത്തിയത് ?
    സ്പ്രിംഗ് ത്രാസിന്റെ പ്രവർത്തനത്തിന് പിന്നിലെ അടിസ്ഥാന നിയമം:
    താഴെക്കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തില്‍പെടാത്തതേതെന്ന് കണ്ടെത്തി എഴുതുക ?