App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഒരു വസ്തുവിന്റെ രണ്ട് ദിശയില്‍ നിന്നുള്ള പ്രതിബിംബങ്ങളാണ് ഓരോ കണ്ണിലും പതിക്കുന്നത്. ഈ രണ്ട് ദൃശ്യങ്ങളും മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനഫലമായി സംയോജിക്കുമ്പോഴാണ് നമുക്ക് വസ്തുക്കളെ ത്രിമാനരൂപത്തില്‍ കാണാന്‍ കഴിയുന്നത്.

2.കാഴ്ചാവര്‍ണകമായ റോഡോപ്സിനിലെ ഘടകമായ റെറ്റിനാല്‍ വിറ്റാമിന്‍ D യില്‍ നിന്നാണ് രൂപപ്പെടുന്നത്. അതിനാല്‍ പ്രകാശം തട്ടി റോഡോപ്സിന്‍ വിഘടിച്ചശേഷം റോഡോപ്സിന്റെ പുനര്‍നിര്‍മാണത്തിന് വിറ്റാമിന്‍ D ആവശ്യമാണ്.

3.അക്വസ് ദ്രവത്തിന്റെ പുനരാഗിരണം തടസ്സപ്പെടുന്നതുവഴി കണ്ണിനുള്ളില്‍ മര്‍ദ്ദം കൂടുന്ന അവസ്ഥയാണ് ഗ്ലോക്കോമ. ലേസര്‍ ശസ്ത്രക്രിയയിലൂടെ അക്വസ് ദ്രവത്തിന്റെ പുനരാഗിരണം സാധാരണ ഗതിയിലാക്കാന്‍ കഴിയും. അതിനാല്‍ ഗ്ലോക്കോമ ലേസര്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം.

A1 മാത്രം ശരി.

B1,3 മാത്രം ശരി.

C1,2 മാത്രം ശരി.

D1,2,3 ഇവയെല്ലാം ശരിയാണ്.

Answer:

B. 1,3 മാത്രം ശരി.

Read Explanation:

കാഴ്ചാവര്‍ണകമായ റോഡോപ്സിനിലെ ഘടകമായ റെറ്റിനാല്‍ വിറ്റാമിന്‍ എ യില്‍ നിന്നാണ് രൂപപ്പെടുന്നത്. അതിനാല്‍ പ്രകാശം തട്ടി റോഡോപ്സിന്‍ വിഘടിച്ചശേഷം റോഡോപ്സിന്റെ പുനര്‍നിര്‍മാണത്തിന് വിറ്റാമിന്‍ എ ആവശ്യമാണ്.


Related Questions:

കണ്ണിലെ ലെൻസ് അതാര്യമാകുന്നത് മൂലം കാഴ്ച നഷ്ട്ടപ്പെടുന്ന രോഗാവസ്ഥ ?
നട്ടെല്ലിലെ അറ്റ്‌ലസ് ,ആക്സിസ് എന്നീ കശേരുക്കൾക്ക് ഇടയിലായി കാണപ്പെടുന്ന സന്ധി ?
മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന നേത്രരോഗമാണ് ?
ഭൂമിയിൽ ജീവൻ നിലനിൽക്കുന്ന പ്രതലം ഏത്?
ജേക്കബ്സൺ അവയവം ഏത് ജീവിയുടെ ഘ്രാണവ്യവസ്ഥയുടെ ഭാഗമാണ് ?