App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ഗ്ലോക്കോമയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?

  1. നേത്ര ഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്നതു മൂലം ഉണ്ടാകുന്ന രോഗം.
  2. കണ്ണിലെ പേശികളുടെ സമന്വിത ചലനം സാധ്യമാകാത്തതു വഴി രണ്ടു കണ്ണുകളും ഒരേ വസ്തുവിൽ കേന്ദ്രീകരിക്കുവാൻ കഴിയാത്ത അവസ്ഥയാണിത്

    Ai, ii എന്നിവ

    Bi മാത്രം

    Ci, ii

    Dഎല്ലാം

    Answer:

    B. i മാത്രം

    Read Explanation:

    ഗ്ലോക്കോമ (Glaucoma)

    • കണ്ണിലെ കലകൾക്ക് പോഷണം നൽകുന്ന ദ്രവമാണ്  അക്വസ് ദ്രവം.
    • അക്വസ് ദ്രവത്തിന്റെ പുനരാഗിരണം നടക്കാതെ വരുമ്പോൾ കണ്ണിനുള്ളിൽ മർദം കൂടുന്നു.
    • റെറ്റിനയ്ക്കും പ്രകാശഗ്രാഹീകോശങ്ങൾക്കും നാശമുണ്ടാക്കി അന്ധതയിലേക്കു നയിക്കുന്ന ഈ രോഗം ഗ്ലോക്കോമ എന്നറിയപ്പെടുന്നു.
    • ലേസർ ശസ്ത്ര ക്രിയയിലൂടെ ഈ അവസ്ഥ പരിഹരിക്കാവുന്നതാണ്

    NB:കണ്ണിലെ പേശികളുടെ സമന്വിത ചലനം സാധ്യമാകാത്തതു വഴി രണ്ടു കണ്ണുകളും ഒരേ വസ്തുവിൽ കേന്ദ്രീകരിക്കുവാൻ കഴിയാത്ത അവസ്ഥ-കോങ്കണ്ണ്


    Related Questions:

    ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

    1.ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം കോക്ലിയയാണ്.

    2.കോക്ലിയയിലെ അറകളുടെ എണ്ണം 5 ആണ്.

    3.കോക്ലിയ ഒച്ചിൻ്റെ ആകൃതിയിൽ കാണപ്പെടുന്നു.

    കർണ്ണപടത്തിൻ്റെ ഇരുവശത്തെയും മർദ്ദം തുല്യമാക്കാൻ സഹായിക്കുന്ന ഭാഗം ഏത്?
    നാവിനു തിരിച്ചറിയാൻ കഴിയുന്ന ആറാമത്തെ പ്രാഥമിക രുചി ഏതാണ് ?
    The true sense of equilibrium is located in
    The image cast on our retina is?