ബാലാജിബാജിറാവുവിന്റെ പുത്രനായ മാധവറാവു (1745-72) നിര്യാതനായതോടെ മഹാരാഷ്ട്രത്തിന്റെ ഐക്യം തകർന്നു.
തുടർന്ന് ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെടുകയും രാജ്യം അഞ്ചായി വിഭജിക്കപ്പെട്ട് അഞ്ചു പ്രമാണികളുടെ ഭരണത്തിൻകീഴിലാവുകയും ചെയ്തു. പേഷ്വയുടെ പുത്രനായ നാരായൺറാവുവിനു പ്രായപൂർത്തിയായിട്ടില്ലായിരുന്നതുകൊണ്ട്, ഭരണം അദ്ദേഹത്തിന്റെ മാതുലനായ രഘുനാഥറാവുവിന്റെ കൈകളിലായിത്തീർന്നു.
തുടർന്നുണ്ടായ ആഭ്യന്തര യുദ്ധത്തിൽ ബ്രിട്ടീഷുകാർ രഘുനാഥ് റാവുവിനെ സഹായിക്കാമെന്നേറ്റ ഉണ്ടാക്കിയ ഉടമ്പടിയാണ് സൂറത്ത് ഉടമ്പടി.സഹായിക്കുന്നതിന് പകരമായി സാൽസെറ്റ്, ബസൈൻ എന്നീ പ്രദേശങ്ങൾ ബ്രിട്ടീഷുകാർക്ക് വിട്ട് നൽകാമെന്ന് രഘുനാഥ റാവു വാക്ക് കൊടുത്തു.