App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. അന്തർദേശീയമായ സാമ്പത്തിക സാമൂഹികപ്രശ്‌നങ്ങള്‍ ചർച്ച ചെയ്യുന്നതിനും ഈ മേഖലകളിലെ നയരൂപീകരണത്തിനുമുള്ള വേദിയാണ്‌ ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക സമൂഹിക സമിതി.
  2. 54 അംഗങ്ങളാണ് സാമ്പത്തിക സാമൂഹിക സമിതിയിലുള്ളത്
  3. ഒരു വർഷമാണ് അംഗങ്ങളുടെ കാലാവധി
  4. ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയേതര സംഘടന എന്നറിയപ്പെടുന്നത് സാമ്പത്തിക-സാമൂഹിക സമിതി ആണ്.

    Ai മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Ciii മാത്രം തെറ്റ്

    Dii, iii തെറ്റ്

    Answer:

    C. iii മാത്രം തെറ്റ്

    Read Explanation:

    അന്തർദേശീയമായ സാമ്പത്തിക സാമൂഹികപ്രശ്‌നങ്ങള്‍ ചർച്ച ചെയ്യുന്നതിനും ഈ മേഖലകളിലെ നയരൂപീകരണത്തിനുമുള്ള വേദിയാണ്‌ എക്കോസോക്‌ (ECOSOC) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സാമ്പത്തിക സമൂഹിക സമിതി. ഐക്യരാഷ്ട്ര സഭയുടെ 14 സവിശേഷ സമിതികളുടെ പ്രവർത്തനത്തിന്റെ ഏകോപനം, പ്രത്യേക ആവശ്യങ്ങള്‍ക്കായി രൂപീകരിച്ചിട്ടുള്ള കമ്മിഷനുകള്‍, പ്രാദേശിക കമ്മിഷനുകള്‍ എന്നിവയുടെ പ്രവർത്തനം എന്നിവയൊക്കെ എക്കോസോക്കിന്റെ പരിധിയിൽ വരുന്നു. 54 അംഗങ്ങളാണ് സാമ്പത്തിക സാമൂഹിക സമിതിയിലുള്ളത്.3 വർഷമാണ് അംഗങ്ങളുടെ കാലാവധി.


    Related Questions:

    When did the euro start to use as coins and notes ?
    2024 ലെ ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്ക് വേദിയായത് ?
    ഐക്യരാഷ്ട്ര സഭയുടെ എത്രാമത് വാർഷികമാണ് 2020-ൽ ആചരിച്ചത്?
    സർവ്വരാജ്യ സഖ്യത്തിൽ അംഗമല്ലാതിരുന്ന രാജ്യം ഇവയിൽ ഏതാണ്?
    ഇന്റർനാഷണൽ ക്രിമിനൽ കോടതിയുടെ ആസ്ഥാനം ?