App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന ഏത് സാഹചര്യത്തിലാണ് കോടതി മരണമൊഴി തെളിവായി സ്വീകരിക്കുന്നത്

  1. സ്വമേധയാ നൽകിയ മരണമൊഴി
  2. മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മരണമൊഴി
  3. മജിസ്ട്രേറ്റിന്റെ അഭാവത്തിൽ പോലീസ് രേഖപ്പെടുത്തിയ മരണമൊഴി
  4. സംസാരശേഷി ഇല്ലാത്ത വ്യക്തി ആംഗ്യഭാഷയിൽ നൽകിയ മരണമൊഴി

    Aഇവയൊന്നുമല്ല

    B2, 3 എന്നിവ

    Cഇവയെല്ലാം

    D2 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • ഇന്ത്യൻ എവിഡൻസ് ആക്ടിന്റെ വകുപ്പ്-32(1) ആണ്  'ഡയിംഗ് ഡിക്ലറേഷൻ' അഥവാ മരണമൊഴി എന്നതിനെ നിർവചിക്കുന്നത് 
    • മരിച്ചയാൾ നടത്തിയ മരണ പ്രഖ്യാപനം ഏതൊരു വ്യക്തിക്കും രേഖപ്പെടുത്താം, എന്നാൽ മരണ പ്രഖ്യാപനം രേഖപ്പെടുത്തുന്ന വ്യക്തിക്ക് പരേതനുമായി സാന്ദർഭികമായോ  വസ്തുതാപരമായോ എന്തെങ്കിലും ബന്ധം ഉണ്ടായിരിക്കണം.
    • എന്നിരുന്നാലും, സാധാരണ വ്യക്തിയെ അപേക്ഷിച്ച് ഡോക്ടറോ  പോലീസ് ഉദ്യോഗസ്ഥനോ രേഖപ്പെടുത്തന്നതിന് കൂടുതൽ മുൻഗണനയുണ്ട് 
    • ഡോക്ടർ, പോലീസ് ഉദ്യോഗസ്ഥൻ, സാധാരണ വ്യക്തി എന്നിവരിൽ നിന്ന് രേഖപ്പെടുത്തുന്ന മൊഴിയേക്കാൾ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മരണമൊഴിക്ക് മുൻഗണനയുണ്ട് 
    • സംസാരശേഷി ഇല്ലാത്ത വ്യക്തി ആംഗ്യഭാഷയിൽ നൽകിയ മരണമൊഴിയും തെളിവായി സ്വീകരിക്കുന്നതാണ് 

    Related Questions:

    കേരള ലോകായുകത നിയമം നിലവിൽവന്ന വർഷം ഏതാണ് ?
    സ്ത്രീകളെ അപമാനിക്കുന്നതിനോ തരം താഴ്ത്തുന്നതിനോ, നിന്ദിക്കുന്നതിനോ ഉദ്ദേശിച്ചു കൊണ്ടുള്ള ലൈംഗികസ്വഭാവമുള്ള പ്രവൃത്തി?

    നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന ശരിയായ പ്രസ്താവന ഏത് ?

    1. സൗജന്യ നിയമ സഹായവും ഉപദേശം നൽകുക 
    2. നിയമ ബോധം പ്രചരിപ്പിക്കുക
    3. അതിജീവിതർക്ക് നഷ്ടപരിഹാരം നൽകുക
    പുകയില രഹിത നിയമങ്ങൾ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന വർഷം ?
    ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന POCSO ആക്ടിലെ സെക്ഷൻ ?