App Logo

No.1 PSC Learning App

1M+ Downloads

തീവ്ര ദേശീയതയുമായി ബന്ധപ്പെട്ട നേതാക്കന്മാർ ആരെല്ലാമായിരുന്നു

  1. ബാലഗംഗാധര തിലക്
  2. ദാദാഭായ് നവറോജി
  3. ലാലാ ലജ്‌പത് റായി
  4. ഗോപാലകൃഷ്ണ‌ ഗോഖലെ

    Ai, iv

    Bഇവയൊന്നുമല്ല

    Ci, iii എന്നിവ

    Di മാത്രം

    Answer:

    C. i, iii എന്നിവ

    Read Explanation:

    സൂറത്ത് വിഭജനം

    • 1907-ൽ ഡോ . റാഷ് ബിഹാരി ഘോഷ് അധ്യക്ഷനായ സൂറത്ത് സമ്മേളനത്തിൽ വച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തീവ്രവാദികൾ എന്നും മിതവാദികൾ എന്നും രണ്ടായി പിരിഞ്ഞു
    • 1885 മുതൽ 1905 വരെയുള്ള കാലയളവ് മിതവാദികളുടെ കാലയളവായി അറിയപ്പെട്ടിരുന്നു
    • മിതവാദികളുടെ പ്രവർത്തനത്തിൽ ഉണ്ടായ അതൃപ്തി മൂലമാണ് കോൺഗ്രസിൽ ഭിന്നിപ്പ് ഉണ്ടായത്
    • സൂറത്ത് വിഭജനം നടക്കുമ്പോള്‍ കോൺഗ്രസ് പ്രസിഡന്റ്‌ റാഷ്‌ ബിഹാരി ഘോഷ്‌ ആയിരുന്നു 
    • മിതവാദി വിഭാഗത്തെ നയിച്ചത്  ഗോപാലകൃഷ്ണ ഗോഖലെ , ഫിറോഷ് ഷാ മേത്ത തുടങ്ങിയവരായിരുന്നു 
    • ലാലാ ലജ്പത് റായ് , ബിപിൻ ചന്ദ്ര പാൽ , ബാല ഗംഗാധര തിലകൻ എന്നിവർ തീവ്രവാദി വിഭാഗത്തിനെയും നയിച്ചു 
    • 1916 ൽ  തീവ്രവാദി വിഭാഗം കോൺഗ്രസിലേക്ക് മടങ്ങിവന്നു 

    Related Questions:

    In which year did the Indian National Congress (INC) decide to form Provincial Committees based on language, not on provincial divisions?
    Who is the President of Indian National Congress in its Banaras Session 1905 ?
    1938 ലെ ഹരിപുര കോൺഗ്രസ് സമ്മേളനത്തിന് അധ്യക്ഷനായി തന്നെ പരിഗണിക്കാനുള്ള വർക്കിംഗ് കമ്മിറ്റിയുടെ തീരുമാനത്തിൽ നിന്ന് സ്വയം ഒഴിവായ നേതാവ്:
    'India war of independence 1857' is written by
    രണ്ടു തവണ കോൺഗ്രസ്സ് പ്രസിഡണ്ടായ ആദ്യ വ്യക്തി ആര് ?